ജയലളിതയുടെ ആത്മകഥ ചിത്രത്തിൽ എം.ജി.ആറായി അരവിന്ദ്​ സ്വാമി

മുംബൈ: തമിഴ്​നാട്​ മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ആത്മകഥ ചിത്രത്തിൽ തമിഴ്​നാട്​ മുൻ മ​ുഖ്യമന്ത്രി എം.ജി. ആറായി അരവിന്ദ്​ സ്വാമി വേഷമിടും. തമിഴിൽ ‘തലൈവി’യായും ഹിന്ദിയിൽ ‘ജയ’യായും പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ വിജയ്​ ആണ്​. മദ്രാസപട്ടിനം, ദൈവതിരുമകൾ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്​ വിജയ്​.

ഹൃദ്രോഗത്തെ തുടർന്ന്​ 2016 ഡിസംബർ അഞ്ചിനാണ്​ ജയലളിത മരിച്ചത്​. രാഷ്​ട്രീയ പാർട്ടിയായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്​ഥാപക നേതാവായ എം.ജി രാമചന്ദ്രൻ ജയലളിതയുടെ മാർഗദർശിയായിരുന്നു. സിനിമയിൽനിന്ന്​ രാഷ്​ട്രീയത്തിലേക്ക്​ ചുവടുവെച്ച എം.ജി. ആറി​​െൻറ അതേപാതയിലാണ്​ നടിയായ ജയലളിത പിന്നീട്​ തമിഴ്​നാട്​ മുഖ്യമന്ത്രിയായത്​.

അഭിനയ പാടവത്തോടൊപ്പം ഹിന്ദിയും തമിഴും തെലുങ്കും അനായാസം സംസാരിക്കാനാവുന്നതാണ്​ ഈ വേഷം അരവിന്ദ്​ സ്വാമിയിലേക്ക്​ എത്താൻ ഇടയാക്കിയത്​. നടി കങ്കണ റാവത്താണ്​ ജയലളിതയായി വേഷമിടുന്നത്​. ബാഹുബലിക്ക്​ തിരക്കഥയൊരുക്കിയ കെ.വി. വിജയേന്ദ്ര പ്രസാദാണ്​ തിരക്കഥ കൃത്ത്​.

Tags:    
News Summary - Arvind Swami to play MG Ramachandran in Jayalalithaa biopic - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.