സിനിമാ മേഖലയിലെ ദിവസവേതനക്കാർക്ക്​ റേഷനുമായി ബച്ചൻ; പിന്തുണച്ച്​ കല്യാൺ ജ്വല്ലേഴ്​സും സോണി പിക്​ചേഴ്​സും

മുംബൈ: കോവിഡ്​ 19 ഭീതിക്ക്​ പിന്നാലെയെത്തിയ ലോക്​ഡൗണിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയിലെ ഒരു ലക്ഷം ദിവസവേതനക ്കാർക്ക്​ ഒരുമാസത്തെ റേഷൻ പ്രഖ്യാപിച്ച്​ അമിതാബ്​ ബച്ചൻ. സോണി പിക്​ചേഴ്​സ്​ നെറ്റ്​വർക്​സ്​, കല്യാൺ ജ്വല്ലേ ഴ്​സ്​ എന്നിവരുടെ പിന്തുണയോടെയാണ്​ ‘വീ ആർ വൺ’ എന്ന സംരംഭത്തിലൂടെ ആൾ ഇന്ത്യ ഫിലിം എംപ്ലോയീസ്​ കോൺഫെഡറേഷന്​ കീഴിലുള്ള ഒരു ലക്ഷം ദിവസവേതന തൊഴിലാളികൾക്ക് ബച്ചൻ​ ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ നൽകുക​.

‘‘ആഗോള തലത്തിലുള്ള ഒരു മഹാമാരിക്കാണ്​ നമ്മളിപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്​​. ഇൗ പരീക്ഷണ സമയത്ത്​ അമിതാബ്​ ബച്ച​​െൻറ പുതിയ സംരംഭത്തെ കല്യാൺ ജ്വല്ലേഴ്​സും പിന്തുണക്കുന്നു. സോണി പിക്​ചേഴ്​സ്​ നെറ്റ്​വർക്കിനും അദ്ദേഹത്തിനുമൊപ്പം ചേർന്ന്​ സിനിമാ മേഖലയിലെ 50000 ദിവസവേതനക്കാർക്കും അവരുടെ കുടുംബത്തിനും ഒരു മാസത്തേക്കുള്ള സാധനങ്ങൾ നൽകും’’. - ഇതുമായി ബന്ധപ്പെട്ട്​ കല്യാൺ ജ്വല്ലേഴ്​സി​​െൻറ ചെയർമാനും എം.ഡിയുമായ ടി.എസ്​ കല്യാൺ രാമൻ ഇറക്കിയ പ്രസ്​താവനയിൽ പറയുന്നു.

അമിതാഭ്​ ബച്ച​​െൻറ ‘വീ ആർ വൺ’ എന്ന സംരംഭത്തി​​െൻറ കീഴിൽ 100000 ദിവസവേതനക്കാരെ സഹായിക്കുമെന്ന്​ സോണി പിക്​ചേഴ്​സ്​ നെറ്റ്​വർക്​ പുറത്തുവിട്ട പ്രസ്​താവനയിൽ പറയുന്നു. അതോടൊപ്പം, ഇന്ത്യയിലെ പ്രമുഖ സൂപ്പർ മാർക്കറ്റുമായി ചേർന്ന്​ ഡിജിറ്റലി ബാർകോഡഡായ കൂപ്പണുകൾ ആൾ ഇന്ത്യ ഫിലിം എംപ്ലോയീസ്​ കോൺഫെഡറേഷന് കീഴിലുള്ള തൊഴിലാളികൾക്ക്​ നൽകിത്തുടങ്ങിയതായും സോണി പിക്​ചേഴ്​സ്​ നെറ്റ്​വർക്​ അറിയിച്ചു.

Tags:    
News Summary - Amitabh Bachchan to provide monthly ration to 1 lakh daily wage workers-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.