അലീക്​ പദംസി അന്തരിച്ചു

മുംബൈ: ആധുനിക പരസ്യ ചലച്ചിത്രങ്ങളുടെ പിതാവായി ഖ്യാതി നേടിയ നടനും പത്​മശ്രീ ജേതാവുമായ അലീക്​ പദംസി (90) നിര്യാതനായി. ‘ഗാന്ധി’ സിനിമയിൽ മുഹമദലി ജിന്നയായി അഭിനയിച്ചത്​ ഇദ്ദേഹമാണ്​. ഇംഗ്ലീഷ്​ നാടക രംഗത്തിലൂടെയാണ്​ കലാ രംഗത്ത്​ എത്തുന്നത്​. ആദ്യ ഭാര്യ പേളിയെ വിവാഹം ചെയ്യുന്നതിന്​ ഒരു ജോലിവേണമെന്നതിനാൽ കോപി റൈറ്ററായി പരസ്യ മേഖലയിൽ എത്തിയ പദംസീ ലിൻറാസ്​ എന്ന രാജ്യത്തെ ഒന്നാംകിട പരസ്യ കമ്പനിക്കാണ്​ തുടക്കം കുറിച്ചത്​.

ആദ്യ കാലങ്ങളിൽ ഹമാരാ ബജാജ്​, ലിറിൽ സോപ്​ എന്നിവയടക്കം ജനമനസുകൾ കീഴടക്കിയ നിരവധി പരസ്യ ചലചിത്രങ്ങളുടെയും അതിലെ കഥാപാത്രങ്ങളുടെയും സൃഷ്​ടാവാണ്​ അലീക്​ പദംസി. സർഫിന്‍റെ പരസ്യത്തിലെ ലളിതാജി, ലിറിൽ സോപ്പിലെ വെള്ളചാടത്തിൽ കുളിക്കുന്ന പെൺകുട്ടി തുടങ്ങിയവയാണ്​ മനസസിൽകൊണ്ട പദംസിയുടെ പരസ്യ കഥാപാത്രങ്ങൾ. പരസ്യ മേഖലയിലെ ഒാസ്​കറായി അറിയപ്പെടുന്ന ക്ലിയോ ഹാൾ ഒാഫ്​ ഫേമിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ്​. ‘എ ഡബിൾ ലൈഫ്​’ എന്നതാണ്​ ആത്​മകഥ. നിലവിൽ ബിസ്​നസ്​ സ്​കൂളുകളിൽ പഠിപ്പിക്കുന്നു.

1928 ൽ ഗുജറാത്ത്​, കച്ചിലെ പ്രമുഖ ഖോജ മുസ്​ലിം കുടുംബത്തിലായിരുന്നു ജനനം. കൊട്ടാര കവികളായിരുന്നു മുൻഗാമികൾ. ജാഫർ സേത്ത്​–കുൽസുംബായ്​ ദമ്പതികളുടെ മകൻ. മുംബൈയിലായിരുന്നു പദംസിയുടെ വിദ്യാഭ്യാസം. ചിത്രകാരൻ അക്​ബർ പദംസി സഹോദരനാണ്​. ആദ്യ ഭാര്യ പേളിയുമായി വഴിപിരിഞ്ഞ പദംസീ പിന്നീട്​ ഡോളി താക്കൂറിനെ വിവാഹം ചെയ്​തു. അവരുമായും വഴിപിരഞ്ഞ അദ്ദേഹം ഷാരൊൺ പ്രഭാകറുമായി ജീവിച്ചു. പിന്നീട്​ അവരുമായും വഴിപിരിഞ്ഞു. മൂവരും ടെലിവിഷൻ രംഗതെത സഹ പ്രവർത്തകരായിരുന്നു. റായേൽ, രാഹുൽ, കസർ, ഷസാൻ എന്നിവരാണ്​ മക്കൾ. 2000 ലാണ്​ പദ്​മശ്രീ ലഭിച്ചത്​. 2012 സംഗീത നാടക അക്കാദമി അവാർഡും നേടി.

Tags:    
News Summary - Alyque Padamsee, Ad Man Died-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.