കാമുകിയെ ഉപദ്രവിച്ചു: ബോളിവുഡ് നടൻ അർമാൻ കോഹ്ലിക്കെതിരെ കേസ്
മുംബൈ: കാമുകിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബോളിവുഡ് നടൻ അർമാൻ കോഹ്ലിക്കെതിരെ കേസ്. മുംൈബ സാൻറാക്രൂസിലെ പൊലീസ് ആണ് അർമാൻ കോഹ്ലിയുടെ കാമുകിയും ജീവിത പങ്കാളിയുമായ നീരു രന്ദാവയുടെ പരാതിയിൽ കേസെടുത്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
കോഹ്ലിയും നീരുവും സാമ്പത്തിക ഇടപാടിനെചൊല്ലി തർക്കമുണ്ടാവുകയും ദേഷ്യത്താൽ കോഹ്ലി നീരുവിനെ പിടിച്ചു തള്ളിെയന്നുമാണ് പരാതി. തെൻറ മുടിയിൽ കുത്തിപ്പിടിച്ച് തല ചുവരിൽ ഇടിച്ചതായും നീരു പരാതിയിൽ പറയുന്നു. തലക്കു പരിക്കേറ്റ നീരു കോകിലബെൻ ദിരുഭായ് അംബാനി ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരും 2015 മുതൽ ഒരുമിച്ചാണ് കഴിയുന്നത്.
പിതാവും മുതിർന്ന സംവിധായകനുമായ രാജ്കുമാർ കോഹ്ലിയുടെ വിരോധി എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെയാണ് അർമാൻ കോഹ്ലി ചലച്ചിത്ര ലോകത്ത് കാലുറപ്പിക്കുന്നത്. 2013 ഡിസംബറിൽ ബിഗ് ബോസ് സീസൺ 7 എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്ന അർമാൻ കോഹ്ലി തന്നെ ശാരീരികമായി ഉപദ്രവിച്ചതായി കാണിച്ച് ബ്രിട്ടീഷ് മോഡലും നടിയുമായ സോഫിയ ഹയാത് നൽകിയ പരാതിയിൽ കോഹ്ലി അറസ്റ്റിലായിരുന്നു. ഇൗ പരിപാടിക്കിടെ തനിഷ മുഖർജിയുമായി ബന്ധം തുടങ്ങിയെങ്കിലും സ്വഭാവത്തിലേയും വ്യക്തിത്വത്തിലെയും വ്യത്യാസങ്ങൾ കാരണം ഇരുവരും പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.