പുണെ: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്സെ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്‍െറ റിലീസ് പുണെ കോടതി തടഞ്ഞു. അഖില ഭാരതീയ ഹിന്ദുമഹാസഭ നിര്‍മിക്കുന്ന ചിത്രം ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന ആക്ടിവിസ്റ്റ് ഹേമന്ദ് പാട്ടീലിന്‍െറ ഹരജിയില്‍ മജിസ്ട്രേറ്റ് കെ.എം. പിങ്കിളാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശഭക്ത് (രാജ്യസ്നേഹി) എന്നപേരില്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി 30 തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഹരജി പരിഗണിച്ച അഞ്ചുതവണയും അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഗാന്ധിജി ഹൈന്ദവ വിരുദ്ധനായതുകൊണ്ടാണ് രാജ്യസ്നേഹിയായ ഗോദ്സെ ഗാന്ധിയെ വധിച്ചതെന്ന് ചിത്രത്തിലുണ്ടെന്ന് ഹിന്ദുമഹാസഭ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞതായി ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.