തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെത്തുന്നവർക്ക് യാത്രാസൗകര്യമില്ലെന്ന പരാതിക്ക് ഇനി ഇടമില്ല. തൊഴിൽ വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി സംവിധാനമായ കേരള സവാരി ഒരുക്കുന്ന 'സിനിമ സവാരി' മേളയിലെത്തുന്നവരെ ചലച്ചിത്ര പ്രദർശനം നടക്കുന്ന എല്ലാ പ്രധാന തിയേറ്ററുകളിലേക്കും എത്തിക്കും. മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാർട്ണർ കൂടിയാണ് കേരള സവാരി.
മേളയുടെ പ്രധാന വേദികളായ ടഗോർ തിയേറ്റർ, നിശാഗന്ധി , കൈരളി - ശ്രീ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ചലച്ചിത്ര പ്രേമികൾക്കായി സൗജന്യ യാത്രയും കേരള സവാരി ഒരുക്കിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ച നിരക്ക് മാത്രമാണ് ഈടാക്കുന്നത്. ഓരോ പ്രദർശന ശാലകളുടെയും മുന്നിലായി പിക്കപ്പ് - ഡ്രോപ് പോയിൻ്റുകൾ നിശ്ചയിച്ച് ഓൺ ഗ്രൗണ്ട് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളുടെ പ്രവേശനമേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കേരള സവാരിയുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആപ് ഇൻസ്റ്റാൾ ചെയ്താൽ ഉടൻ തന്നെ ഓട്ടോ - ടാക്സി ബുക്ക് ചെയ്ത് യാത്ര ചെയ്യാം. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ഡിജിറ്റൽ മൊബിലിറ്റി പ്ലാറ്റ് ഫോമായ കേരള സവാരി മേളയിൽ എത്തുന്ന സിനിമാപ്രേമികൾ ഇതിനോടകം ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞതായി സംഘാടകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.