ഐ.എഫ്.എഫ്.കെയിൽ നാല് സിനിമകൾക്ക് പ്രദർശനാനുമതി; നിഷേധിച്ചത് 19 സിനിമകൾ

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഫലസ്തീൻ പ്രമേയമായ സിനിമകൾക്ക് അനുമതി നൽകാതെ കേന്ദ്ര സർക്കാർ. 19 സിനിമകൾക്കാണ് പ്രദർശനാനുമതി നിഷേധിച്ചത്. സെൻസർ ചെയ്യാതെ എത്തുന്ന സിനിമകൾക്ക് സാധാരണ നൽകുന്ന സർട്ടിഫിക്കറ്റാണ് കേന്ദ്രം നിഷേധിച്ചത്. ആൾ ദാസ്റ്റ്സ് ലെഫ്റ്റ് ഓഫ് യൂ, വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഗസ്സ, ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്നിവയുൾപ്പെടെ 19ഓളം സിനിമകൾ പ്രദർശിപ്പിക്കുന്നതിനാണ് അനുമതി നൽകാത്തത്. ബീഫ്, ഈഗിൾസ് ഓഫ് ദി റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദി വൂൾഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗസ്സ എന്നീ നാല് സിനിമകൾക്ക് 4 പിന്നീട് അനുമതി ലഭിച്ചു.

പ്രദർശനാനുമതി നിഷേധിച്ച 19 സിനിമകൾ

1. എ പോയറ്റ്: അൺകൺസീൽഡ് പോയട്രി (A Poet: Unconcealed Poetry)

2. ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു (All That's Left of You)

3. ബമാക്കോ (Bamako)

4. ബാറ്റിൽഷിപ്പ് പൊട്ടംകിൻ (Battleship Potemkin)

5. ബീഫ് (Beef)

6. ക്ലാഷ് (Clash)

7. ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക് (Eagles of The Republic)

8. ഹാർട്ട് ഓഫ് ദ വൂൾഫ് (Heart of The Wolf)

9. വൺസ് അപ്പോൺ എ ടൈം ഇൻ ഗസ്സ (Once Upon A Time In Gaza)

10. ഫലസ്തീൻ 36 (Palestine 36)

11. റെഡ് റെയിൻ (Red Rain)

12. റിവർസ്റ്റോൺ (Riverstone)

13. ദ ഹവർ ഓഫ് ദ ഫർണസസ് (The Hour of The Furnaces)

14. ടണൽസ്: സൺ ഇൻ ദ ഡാർക് (Tunnels: Sun In The Dark)

15. യെസ് (Yes)

16. ഫ്ലെയിംസ് (Flames)

17. ടിംബക്റ്റു (Timbuktu)

18. വാജിബ് (Wajib)

19. സന്തോഷ് (Santosh)

30-ാമത് ഐ.​എ​ഫ്.​എ​ഫ്.​കെ ത​ല​സ്ഥാ​ന​ത്ത്​ പുരോഗമിക്കുകയാണ്. 26 വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 82 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 206 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കുന്നത്. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ന്‍റെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ആ​ൻ​മേ​രി ജാ​സി​ർ സം​വി​ധാ​നം ചെ​യ്ത ‘ഫ​ല​സ്തീ​ൻ 36’ ആ​യിരുന്നു മേളയുടെ ഉ​ദ്ഘാ​ട​ന ചി​ത്രം. മേളയുടെ അഞ്ചാം ദിനമായ നാളെ (ചൊവ്വാഴ്ച്ച) 72 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ലോക ക്ലാസിക്കുകളും പുതിയ സിനിമകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് പ്രധാന ആകർഷണം. ഇന്തോനേഷ്യൻ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക്‌ ഓഫ് സിജിൻ & ഇല്ലിയിൻ' പാതിരാപ്പടമായി നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

Tags:    
News Summary - Four films allowed to screen at IFFK; 19 films denied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.