എടക്കാട് ബറ്റാലിയനിലെ റോൾ?
ടോവിനോ തോമസ് അവത രിപ്പിക്കുന്ന ഷഫീക്ക് മുഹമ്മദ് എന്ന പട്ടാളക്കാരൻ കഥാപാ ത്രവുമായി വിവാഹം ഉറപ്പിച്ച സ്കൂൾ ടീച്ചറുടെ റോളാണ് സിനി മയിൽ. ഒരു കുടുംബ കഥയാണ് ചിത്രം. യുദ്ധത്തെക്കാൾ പട്ടാളക്ക ാരെൻറ ജീവിതം പറയുന്നു ഇതിൽ. പിന്നണിയിൽ ഒതുങ്ങാതെ പ്രാ ധാന്യമുള്ള സ്ത്രീവേഷമാണ് നൈന ഫാത്തിമ.
സിനിമയിൽ തുട രുമോ ജീവിതം?
ഒരു മോഡലോ ആക്ടറോ ആകാൻ ആഗ്രഹിച്ചിരുന് നില്ല. എന്നാൽ, ഇന്ന് അഭിനയിക്കുന്നു, അത് ആസ്വദിക്കുന്നു. സിനിമയിലെ ചില സുഹൃത്തുക്കൾ മികച്ച ചില ചിത്രങ്ങൾ പരിചയപ്പെടുത്തിയിരുന്നു. അന്നുമുതൽ ഒരുപാട് സിനിമകൾ കാണുന്നുണ്ട്. ഇനി ഒരു കോളജിലേക്ക് തിരിച്ചുപോക്കുണ്ടാകില്ല. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ഓഫിസിൽ അടച്ചിരിക്കാൻ എനിക്കാകില്ല. സിനിമയെ കൂടുതലായി ഇഷ്ടപ്പെടുന്നു. ഒപ്പം ജീവിതത്തിലെ അനിശ്ചിതാവസ്ഥകളെയും.
സിനിമകൾ ഹിറ്റാകും, അല്ലാതെയുമാകും; പേടിയില്ലേ?
ചില സിനിമകൾ റിസ്കിയാണ്. തീവണ്ടി ഹിറ്റായി. അതിനു രണ്ടാഴ്ചക്കുശേഷം റിലീസ്ചെയ്ത ലില്ലി തിയറ്ററുകളിൽ അത്ര പ്രകടനം കാഴ്ചവെച്ചില്ല. മലയാള സിനിമയിൽ ഒരു പുത്തൻ പരീക്ഷണമായിരുന്നു ലില്ലി. അതിലെ ചില സീനുകൾ വയലൻസ് സ്വഭാവത്തിൽ ഉള്ളതുകൊണ്ട് നായികയാകുന്നതിലെ റിസ്ക് അറിഞ്ഞുതന്നെയാണ് അഭിനയിച്ചത്. ലോക സിനിമകൾ കണ്ട് പരിചയിച്ച ഓഡിയൻസ് ലില്ലി അംഗീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിച്ചത്. നെറ്റ്ഫ്ലിക്സിൽ അത് നന്നായി സ്വീകരിക്കപ്പെട്ടു.
റോളുകളിൽ വൈവിധ്യമുണ്ടല്ലോ?
സ്റ്റീരിയോ ടൈപ്പ് നായിക മാത്രമായി ചുരുങ്ങരുത് എന്ന് നിർബന്ധമുണ്ടെങ്കിൽ വാർപ്പുമാതൃകകളിൽനിന്ന് പുറത്തുചാടണം. അതെനിക്ക് സന്തോഷം പകരുന്നു. കൽക്കിയിലെ നെഗറ്റിവ് കഥാപാത്രവും ഉയരെയിൽ അതിഥി വേഷവും ഒരു യമണ്ടൻ പ്രേമകഥയിൽ ഇരട്ട നായികമാരിൽ ഒരാളും ആയതങ്ങനെയാണ്. ജനഹൃദയങ്ങളിൽ നിന്ന് മാഞ്ഞുനിൽക്കാൻ കഴിയില്ല. എല്ലാ സിനിമക്കും അത് ഇഷ്ടപ്പെടുന്ന ഓഡിയൻസുണ്ട്. ഉയരെ ഒരു ഹിറ്റാകുമെന്ന് അറിയാമായിരുന്നു. അതിൽ ഒരുഭാഗമാകാൻ ആഗ്രഹിച്ചു. ഒരു റോൾ നല്ലതെന്ന് തോന്നിയാൽ എത്ര ചെറുതായാലും ആ ഓഫർ സ്വീകരിക്കും.
സിനിമക്കുപുറത്തെ ഇഷ്ടങ്ങൾ?
യാത്ര, പുസ്തകങ്ങൾ
അടുത്ത ചിത്രം?
നവംബർ ഒന്നിന് റിലീസാകും. ആസിഫലി നായകനായ അണ്ടർവേൾഡ്.
...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.