പാപ്പയെ കണ്ടപ്പോൾ അമ്പരന്നുപോയി-സാധന

കൊച്ചി: പേരൻപാണ് ഇന്ന് എവിടെയും ചർച്ചാ വിഷയം. ചിത്രത്തിൽ അമുദവനെന്ന പേരിൽ മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം ആരും മറക്കില്ല. ഒപ്പം മഹാനടനൊപ്പം പാപ്പായെന്ന മകളായി മത്സരിച്ചഭിനയിച്ച സാധനയെന്ന കൗമാരക്കാരി െപൺകുട ്ടിയെയും. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച 14 വയസുകാരിയായി വേഷമിട്ട സാധനയുടെ പ്രകടനത്തെ എല്ലാവരും വാഴ് ത്തുമ്പോഴും താരത്തിളക്കമേതുമില്ലാതെ ഒരു ചിത്രശലഭമായി പാറിനടക്കുകയാണ് ഈ പ്ലസ് വൺ വിദ്യാർഥിനി.

''തന്‍റെ രൂപ ം സ്ക്രീനിൽ കണ്ട് താൻ തന്നെയാണോ ഇതെന്ന് അമ്പരന്നതായി അവൾ പറയുന്നു. കൊച്ചിയിൽ പേരൻപി​​െൻറ പ്രത്യേക പ്രദർശനത്തിനെത്തിയ സാധന സിനിമയെക്കുറിച്ച് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു.

''സിനിമയിലേക്കെത്തിയത് തീർത്തും യാദൃശ്ചികമായാണ്. കുടുംബസുഹൃത്ത് നിർദേശിച്ചതനുസരിച്ചാണ് റാം അങ്കിൾ (സംവിധായകൻ റാം) തങ്കമീൻകൾ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. ഒമ്പതു വയസുള്ളപ്പോഴാണ് ആ ചിത്രം ചെയ്തത്. ഭാഗ്യത്തിന് അതിന് ദേശീയ അവാർഡും കിട്ടി.'' സാധന വിടർന്ന ചിരിയോടെ പറഞ്ഞു. പേരൻപ് എന്ന ചിത്രത്തിനായി സാധന ചെയ്ത കഠിനാധ്വാനം ചെറുതല്ല. മുഖം കോട്ടിയും ശരീരം വികലമാക്കിയും ഏറെ കഷ്ടപ്പെട്ടാണ് പാപ്പാക്ക് അവൾ ജീവൻ നൽകിയത്.

''ഭയങ്കര ടഫ് ആയിരുന്നു. ഒരിക്കൽ കുറെനേരം മുഖം കോട്ടി നിന്നപ്പോൾ, പിന്നെ പഴയ രൂപത്തിലേക്ക് മാറ്റാൻ പറ്റാത്ത സാഹചര്യം വന്നു. ഒരുപാട് പ്രയാസപ്പെട്ടെങ്കിലും അതിനെല്ലാം ഗുണഫലമുണ്ടായതിൽ ഏറെ സന്തോഷമുണ്ട്. എന്‍റെ രൂപം സ്ക്രീനിൽ കണ്ടപ്പോൾ എനിക്കു തന്നെ അത്ഭുതമായിരുന്നു ഇത് ഞാനാണോ എന്ന്. ഭിന്നശേഷിക്കാരും നമ്മളിൽ ഒരാളാണ്, ആരും വ്യത്യസ്തരല്ല എന്ന പാഠമാണ് ചിത്രം നൽകിയത്. എല്ലാവരും നല്ല വാക്കു പറയുന്നതിൽ സന്തോഷം. മമ്മൂക്കയോടൊപ്പം സിനിമ ചെയ്യാനായത് അഭിമാനവും ഭാഗ്യവുമാണ്. മറക്കാനാവാത്ത അനുഭവമായിരുന്നു അതെന്നും സാധന കൂട്ടിച്ചേർത്തു.

ദുബൈയിൽ കുടുംബസമേതം താമസിക്കുന്ന സാധനയുടെ നാട് ചെന്നൈ ആണ്. അയൽക്കാരായ മലയാളികളോടൊപ്പമുള്ള സഹവാസത്താൽ നന്നായി മലയാളം സംസാരിക്കാനുമറിയാം. അറിയപ്പെടുന്ന നർത്തകിയാവാനാണ് ആഗ്രഹം. നർത്തകിയായ അമ്മ ലക്ഷ്മിയാണ് ഗുരു. അച്ഛൻ വെങ്കടേഷ് ബിസിനസുകാരനും. േചച്ചി സഹാനയും കലാരംഗത്തുണ്ട്.

Tags:    
News Summary - Interview Sadhana Peranbu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.