അന്ന് 7ത് ഡേയുടെ തിരക്കഥാകൃത്ത്, ഇന്ന് ഫൊറൻസികിന്‍റെ സംവിധായകൻ

എടക്കാട് ബെറ്റാലിയൻ 06' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ഫൊറൻസിക്ക്. അ ഖിൽ പോൾ-അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകരിൽ ഒരാളായ അഖിൽ പോൾ മാധ്യമം ഒാ ൺലൈനുമായി പങ്കു വെക്കുന്നു.

പ്രതീക്ഷകളുമായി ഫൊറൻസിക്
സിനിമ പ്രേക്ഷകരിലേക്ക് എത്തുന്ന തിന്‍റെ ആവലാതിയുണ്ട്. അഭിനേതാക്കളും അണിയറപ്രവർത്തകരും വലിയ കഠിനാധ്വാനം ചെയ്താണ് ചിത്രം പൂർത്തിയാക്കിയത്. ഇന ി പ്രേക്ഷക പ്രതികരണം അറിയാനുള്ള ആകാംക്ഷയാണുള്ളത്.

എന്താണ് ഫൊറൻസിക്ക്
നഗരത്തിൽ നടക്കുന്ന ഒരു കുറ്റകൃത്യം അന്വേഷിക് കുന്ന പൊലീസ് സംഘവും അവരെ സഹായിക്കാൻ ഫൊറൻസിക് ഉദ്യോഗസ്ഥനും എത്തുന്നു. തുടർന്നുള്ള അന്വേഷണങ്ങളാണ് സിനിമ. ഫൊറൻസിക്ക് പശ്ചാത്തലത്തിൽ നടക്കുന്ന അന്വേഷണമാണ് സിനിമ പറയുന്നത്.

ഫോറൻസിക്കുമായി ബന്ധപ്പെട്ട വിശദമായ പഠനം
ഫൊറൻസിക്കിനെ കുറിച്ച് പഠനം നടത്തിയ ശേഷമല്ല തിരക്കഥ എഴുതിയത്. ആദ്യം സിനിമയുടെ കഥ രൂപപ്പെട്ടു. പിന്നീടാണ് ഫൊറൻസിക് വരുന്നത്. അപ്പോൾ തിരക്കഥക്ക് വേണ്ട കാര്യങ്ങൾ പഠിക്കുകയും അത് എഴുതുകയുമായിരുന്നു. അതിനായി തിരുവനന്തപുരത്തെ ഫൊറൻസിക് സയൻസ് ലാബ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിചങ്ങളിൽ പോയി ഫൊറൻസിക് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും തിരക്കഥയിൽ വേണ്ട തിരുത്തലുകൾ വരുത്തുകയും ചെയ്തു.

ഇരട്ട സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ട്കെട്ട്?
അനസ് ഖാനും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. 2008-2012 വരെ എറണാകുളത്തെ പി. കെ. എം എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു. ഞങ്ങൾക്കിടയിൽ 12 വർഷത്തെ സൗഹൃദമുണ്ട്. സിനിമയുടെ പല ഘട്ടങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ടെങ്കിലും അത് സിനിമ കൂടുതൽ നന്നാകുന്നതിന് സഹായമാകുന്നുണ്ട്.

7th ഡേ'യുടെ തിരക്കഥാകൃത്, ഇപ്പോൾ സംവിധായകൻ
സംവിധായകന് കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് തോന്നിയത്. നമ്മൾ എഴുതിയ കാര്യങ്ങൾ ദൃശ്യവത്കരിക്കുമ്പോഴുള്ള സന്തോഷമുണ്ട്.

സാമുവൽ ജോൺ കാട്ടൂക്കാരനായി ടൊവീനൊ
ടൊവീനൊയിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. അദ്ദേഹത്തോടൊപ്പം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. എൻജിനീയറിങ് കഴിഞ്ഞ ശേഷം സിനിമ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് ഞാനും അനസും ഈ മേഖലയിലേക്ക് വന്നത്. ഒരിക്കൽ ടൊവീനോ തന്നെയാണ് മലയാളത്തിൽ മികച്ച ത്രില്ലർ സിനിമകൾ ഉണ്ടാകുന്നില്ലെന്ന് പറഞ്ഞത്. അപ്പോഴാണ് ഒരു പത്രവാർത്ത ശ്രദ്ധയിൽപെട്ടത്. ആ കഥയുടെ പശ്ചാത്തലത്തിൽ ഒരു കഥ ടൊവീനൊയോട് പറയുകയും അദ്ദേഹം വളരെ താല്പര്യം കാണിക്കുകയും ചെയ്തു.

മംമ്ത മോഹൻദാസ് പൊലീസ് വേഷത്തിൽ
മംമ്ത പൊലീസ് വേഷം ചെയ്യുന്ന ആദ്യ സിനിമയാണിതെന്നാണ് തോന്നുന്നത്. അതിൽ വലിയ പ്രതീക്ഷയുണ്ട്. ഹൃത്വിക ശേഖർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മംമ്ത അവതരിപ്പിക്കുന്നത്.

Tags:    
News Summary - Forensic Movie Director Interview-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.