സിനിമയിലും സ്​ത്രീകൾ സ്വയംപര്യാപ്തരാകും -പാർവതി

ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും ഉണ്ടെങ്കില്‍ ഏതുയരവും കീഴടക്കാം. പാര്‍വതി തിരുവോത്ത് ത​​​​െൻറ നിലപാടുകള ്‍ തുറന്നുപറയുമ്പോള്‍ മലയാള സിനിമയുടെ നല്ല മാറ്റങ്ങള്‍ക്കുകൂടിയാണ് വഴിതെളിയുന്നത്. ജീവിതത്തിലും സിനിമയിലും നിലപാടുകള്‍ ഉറക്കെ പറയുന്ന പാര്‍വതി തിരുവോത്ത് ‘ഉയരെ’യിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുകയാണ്. പല്ലവിയെന്ന ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെയാണ് സിനിമയിൽ പാര്‍വതി അവതരിപ്പിക്കുന്നത്.

നവാഗതനായ മനു അശോകനാണ് ച ിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സിനിമകൾകൊണ്ട്​ ഒ​േട്ടറെ അംഗീകാരങ്ങൾ പാർവതി സ്വന്തമാക്കിയിട്ടു ണ്ട്​. 2017ലെ ഗോവ അന്താരാഷ്​ട്ര ചലച്ചിത്ര മേളയിലെ മികച്ച നടിക്കുള്ള പുരസ്​കാരം, 2015ലും 2017ലും മികച്ച നടിക്കുള്ള സംസ ്​ഥാന പുരസ്​കാരം തുടങ്ങിയവയാണ്​ അതിൽ പ്രധാനപ്പെട്ടത്​. കാമറയുടെ പിന്നിലും ഒരു കൈ നോക്കാനുള്ള ഒരുക്കങ്ങളിലാ ണിപ്പോൾ ഇൗ അനുഗൃഹീത അഭിനേത്രി. പുതിയ ചിത്രത്തി​​​​െൻറ വിശേഷങ്ങളും നിലപാടുകളും പറയുകയാണ്​ പാർവതി.

ഉയരെ പറന്ന്...
അതിജീവനത്തി​​​​െൻറ കഥയാണ് ‘ഉയരെ’. പൈലറ്റാകാന്‍ ആഗ്രഹിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകുന്ന പല്ലവ ി രവീന്ദ്രന്‍ എന്ന കുട്ടിക്കു നേരെയുണ്ടാകുന്ന ആസിഡ് ആക്രമണവും അതില്‍നിന്നുള്ള അതിജീവന വഴികളുമാണ് കഥ. സിനിമ ത ുടങ്ങുന്നതിനുമുമ്പ് ഇത്തരത്തില്‍ ആക്രമണം നേരിട്ടവരെ പോയി കണ്ടിരുന്നു. അവരുമായി കുറെസമയം സംസാരിച്ചു. അവരോട് ന േരിട്ട് സംസാരിക്കുമ്പോഴും സംവദിക്കുമ്പോഴും അവരുടെ മാനസികാവസ്ഥ നേരിട്ട്​ അന​ുഭവിച്ചു. അത് വളരെ ബുദ്ധിമുട്ടു ള്ള കാര്യമായിരുന്നു. എന്നാല്‍, അവര്‍ തുറന്നു സംസാരിക്കാന്‍ തയാറായത് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. അ ത് സിനിമയില്‍ കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. ആസിഡ് ആക്രമണം, പെട്രോള്‍ ഒഴിച്ച് കത്തിക്കല്‍ തുടങ്ങിയ ആക്രമണങ് ങള്‍ക്ക് ഒരുപരിധിവരെ നമ്മളെല്ലാവരുംതന്നെ കാരണക്കാരാണ്.

‘ഉയരെ’യിൽ പാർവതിയും ആസിഫ്​ അലിയും


പെട്രോളും ആസിഡും എളുപ്പത്തില്‍ ലഭ്യമാകുന്നതും ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തതും ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. ഇവയുടെ ലഭ്യത നിയ​ന്ത്രിക്കുകയും ആക്രമണകാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്താല്‍ ഒരുപക്ഷേ മാറ്റം വരും. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് ഈ സിസ്​റ്റം മാറ്റിയെടുക്കുക എന്നത്. ഇനിയും ഒരു പത്തുപേര്‍ക്കുകൂടി ഇങ്ങനെ സംഭവിച്ചാല്‍ മാത്രമേ സമൂഹം പ്രതികരിക്കാന്‍ തയാറാകൂവെന്നതാണ് ഞാന്‍ മനസ്സിലാക്കിയ കാര്യം.

ഇത്തരത്തില്‍ ആക്രമണം നേരിട്ടാൽ പിന്നീട്​ ഒരിക്കലും അവരുടെ ജീവിതം പഴയ രീതിയിലാകില്ല. പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്ന നീതി. അതിനെക്കാള്‍ ഉപരി അവര്‍ക്കു വേണ്ടത് സാമൂഹിക പിന്തുണയാണ്. ഈ പിന്തുണ ലഭിക്കാതാകുന്നതാണ് ആക്രമണത്തേക്കാള്‍ ഭയാനകം. ആക്രമണത്തിനുശേഷം ജോലി ലഭിക്കാതിരിക്കുക, ബാഹ്യ സൗന്ദര്യം നോക്കി പ്രതികരിക്കുക, അവരോടൊപ്പം ഇരിക്കാതിരിക്കുക തുടങ്ങിയ അവസ്ഥകള്‍ അവര്‍ക്ക് നേരിടേണ്ടിവരും. സാധാരണപോലെ പോയിക്കൊണ്ടിരുന്ന ജീവിതത്തിന്​, ബാഹ്യസൗന്ദര്യം എന്ന മറ്റുള്ളവരുടെ വീക്ഷണം മൂലം പലപ്പോഴും അവഗണന നേരിടും.

അതോടെ അവര്‍ക്ക് നീതി ലഭിക്കാതെയാകും. കോടതിയില്‍നിന്ന് നീതി ലഭിക്കുന്നതിനേക്കാള്‍ ഉപരി അവരെ അംഗീകരിക്കാതിരിക്കുകയും നല്‍കേണ്ട ബഹുമാനം കൊടുക്കാതിരിക്കുന്നതുമായ സ്ഥിതിയുണ്ട്. ഇത് മാറണം. ‘ഉയരെ’ ഒരു ഫിക്​ഷനല്‍ കഥയാണ്. എന്നാല്‍, നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന പല കഥാപാത്രങ്ങളും അതിലുണ്ട്. നമ്മള്‍ കാണാന്‍ പോകുന്നതും കാണാന്‍ ആഗ്രഹിക്കുന്നതുമായ ഒരു കാര്യം എങ്ങനെയായിരിക്കണം നമ്മള്‍ ഇവരെ ഉള്‍ക്കൊള്ളേണ്ടത് എന്നതാണ്. അവരുടെ ശക്തിയും ഊർജവും കെടുത്തിക്കളയാന്‍ പാടില്ല എന്നുമാണ്​.

സിനിമയുടെ സ്വാധീനം
ഒരുപക്ഷേ, സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ ആക്രമണം നേരിട്ടവരോടുള്ള കാഴ്ചപ്പാടുകള്‍ മാറിയേക്കാം. സിനിമയുടെ പവറിനെപ്പറ്റി ഇതിനുമുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. സിനിമ എന്ന കലാരൂപത്തെ സീസര്‍ എ. ക്രൂസി​​​​െൻറ ‘ആര്‍ട്ട് ഷുഡ് ഡിസ്​റ്റര്‍ബ് ദ കംഫര്‍ട്ടബ്​ള്‍ ആന്‍ഡ് കംഫര്‍ട്ട് ദ ഡിസ്‌റ്റര്‍ബ്ഡ്’ എന്ന വാചകത്തിലൂടെ നോക്കിക്കാണുന്നയാളാണ് ഞാന്‍. ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയായി ജീവിക്കുന്നവരെക്കുറിച്ച് ഒരിക്കല്‍പോലും ചിന്തിക്കാത്തൊരാള്‍ അതിനെപ്പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചാല്‍ അവിടെ നമ്മള്‍ വിജയിച്ചു. അതൊന്നും എ​​​​െൻറ പ്രശ്‌നമല്ല എന്നു പറയുന്നൊരാള്‍ ഇതെല്ലാം എ​​​​െൻറയും കൂടി പ്രശ്‌നമാണല്ലോ എന്നു ചിന്തിച്ചാല്‍ മാത്രം മതി. ഇവരെ മനസ്സിലാക്കുക എന്നത് നമ്മുടെ ആവശ്യമായി മാറണം. എന്നാല്‍, മാത്രമേ അതില്‍ വലിയൊരു മാറ്റമുണ്ടാകൂ.

സംവിധാനത്തിലും ഒരു കൈ
എന്തായാലും അടുത്ത വര്‍ഷം മാത്രമേ അതുണ്ടാകുകയുള്ളൂ. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, കഥപറച്ചിലിലേക്കും സിനിമയിലെ മറ്റുപല വിഭാഗങ്ങളിലേക്കും മാറാനുള്ള താല്‍പര്യം തുടങ്ങിയിട്ട്​ കുറേയായി. അതി​​​​െൻറ അനൗണ്‍സ്‌മ​​​െൻറും കാര്യങ്ങളും വരുന്നേയുള്ളൂ.

സ്വന്തം സിനിമ
സിനിമയില്‍ എനിക്കു മാത്രം അവസരങ്ങള്‍ കുറയുന്നതായി തോന്നിയിട്ടില്ല. ആ സമയത്ത് വരേണ്ടിയിരുന്ന വിളികളും കാര്യങ്ങളും വരാതെയായപ്പോള്‍ വളരെ കൃത്യമായി ആ സമയത്തെ വിവാദങ്ങളും കാര്യങ്ങളും ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അത് പറയാന്‍ കാരണമെന്തെന്നുവെച്ചാല്‍ ഭാഗ്യമോ മുന്‍ഗണനയോ കിട്ടാത്ത കുറെപേര്‍ സിനിമയിലുണ്ട്. അനുഭവങ്ങള്‍ തുറന്നുപറഞ്ഞു എന്നതുകൊണ്ടുമാത്രം അവരെ തൊഴിലിൽനിന്ന് മാറ്റിനിര്‍ത്തുന്ന സാഹചര്യങ്ങളുണ്ടായി. അവര്‍ക്ക് വലിയ നഷ്​ടം സംഭവിച്ചു.

ഞാന്‍ ഒരു പ്രിവിലേജില്‍ നിന്നു കൊണ്ടു മാത്രമാണ് സംസാരിക്കുന്നത്. ഞാന്‍ അത് പറയുമ്പോള്‍ എ​​​​െൻറ വിഷമം എന്നുപറഞ്ഞല്ല അവ തുറന്നുപറഞ്ഞത്. എല്ലാവരുടെയും കാര്യമെന്ന നിലക്കാണ്. അത് മാറിവരുന്നുണ്ട്. കാരണം, വിമന്‍ ഇന്‍ സിനിമ കലക്ടിവ് ആയാലും അതിനെ സപ്പോര്‍ട്ട് ചെയ്യുന്നവരായാലും നമുക്കും ഒത്തൊരുമിച്ച് സിനിമ എടുക്കാമല്ലോ എന്നൊരു ചിന്തയിലേക്ക് വരുന്നുണ്ട്. സെല്‍ഫ് സഫിഷ്യൻറ്​ ആകുക എന്നൊരു ലക്ഷ്യമുണ്ട്. അതെന്തായാലും നടക്കും. അതില്‍ എല്ലാവര്‍ക്കും പ്രതീക്ഷയുമുണ്ട്.


ചരിത്രമാകും വൈറസ്
പുറത്തിറങ്ങാനിരിക്കുന്ന ‘വൈറസ്’ സിനിമ നിർമാണത്തിനിടെ ഒരു ഇ​േൻറണല്‍ കംപ്ലയിൻറ്​ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്. തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ അവസരം ലഭിക്കുക എന്നത് വലിയ പ്രതീക്ഷതന്നെയാണ്. എല്ലാ പ്രൊഡക്​ഷന്‍സും അവരുടേതായ രീതിയില്‍ കുറെ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. പക്ഷേ, പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകൽപിക്കുന്നതിനുപകരം പ്രശ്‌നമേ ഇല്ലെന്ന് പറയുകയാണെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ല. കണ്ണടച്ച് ഇരുട്ടാക്കുക എന്നത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്.

ഇത്തരം വിഷയങ്ങളിലൊക്കെ എല്ലാവരും ഒരുമിച്ചിരുന്നു കഴിഞ്ഞാല്‍ ഒരു തീരുമാനത്തില്‍ എത്താവുന്നതേയുള്ളൂ. ആഷിക് അബുവിനെ പോലുള്ള സംവിധായകരും നിർമാതാക്കളും അത്തരം മാതൃകകൾ നൽകുന്നത്​ വലിയ കാര്യമാണ്. ‘വൈറസ്’ വളരെ അഭിമാനം നൽകുന്ന സിനിമയാണ്. റിമ കല്ലിങ്കല്‍ പ്രൊഡക്​ഷനാണ്. ‘വരത്തന്‍’ നസ്​റിയ പ്രൊഡക്​ഷന്‍സാണ് ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് സ്ത്രീകളെ അവരുടേതായ സ്‌പെയ്‌സിലേക്കാണ് കൊണ്ടുവരുന്നത്. ആണുങ്ങളായാലും പെണ്ണുങ്ങളായാലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയാലും ഷെയര്‍ ചെയ്യാന്‍ പഠിക്കുക എന്നതാണ് പ്രധാനം. ആരായാലും ലിംഗവിവേചനം ഇല്ലാതെ അയാള്‍ ചെയ്യുന്ന ജോലിയില്‍ വിശ്വാസമര്‍പ്പിക്കുകയും ജോലിക്ക് അനുസരിച്ച് അവരെ വിലയിരുത്തുകയുമാണ്​ വേണ്ടത്​. അതാണ് ഇത്തരം കൂട്ടുകെട്ടുകളിൽ ഞാന്‍ കണ്ടിട്ടുള്ളത്. അത് ആരോഗ്യകരമായ പ്രവണതയാണ്.

ഒത്തൊരുമിച്ച്
കഴിഞ്ഞ രണ്ട്​ വർഷത്തിനിടെ ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമ രംഗത്ത്​ വളരെ വലിയൊരു വഴിത്തിരിവിന് കാരണമായി. പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. കേസി​​​​െൻറ കാര്യങ്ങളില്‍ വളരെ ശ്രദ്ധയോടെ മുന്നോട്ടു പോകുന്നുണ്ട്. വനിതകളായ സിനിമ പ്രവർത്തകർക്ക്​ ചില കാര്യങ്ങളില്‍ വിദ്യാഭ്യാസവും അവബോധവും നല്‍കുക എന്നതുകൂടിയാണ് ഡബ്ല്യു.സി.സിയുടെ ലക്ഷ്യം. സിനിമ എന്താണെന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. അങ്ങനത്തെ കാര്യങ്ങളൊക്കെ ഓര്‍ഗനൈസ് ചെയ്യുന്നതി​​​​െൻറ തിരക്കിലുംകൂടിയാണ്.
വിമൻ ഇൻ സിനിമ കലക്​ടിവ്​ പ്രവർത്തകർ

ജനാധിപത്യം പുലര​െട്ട
പാർലമ​​​െൻറ്​ തെര​ഞ്ഞെടുപ്പിൽ വോട്ട് ചെയ്തതില്‍ മനസ്സിന് വളരെ സമാധാനമുണ്ട്. കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ സാധിക്കാത്തതി​​​​െൻറ എല്ലാ സങ്കടവും ഇത്തവണ തീര്‍ത്തു. ജനാധിപത്യത്തി​​​​െൻറ അനിവാര്യ ഭാഗമാണ് വോട്ടെടുപ്പ്. അതില്‍ പങ്കാളി ആകാതെ നമുക്കൊരിക്കലും ജനപ്രതിനിധികളെ വിമര്‍ശിക്കാനോ അഭിനന്ദിക്കാനോ സാധിക്കില്ല. വോട്ട് വലിയ പവർ തന്നെയാണ്. ചെറുപ്പക്കാര്‍ കൂടുതലായി ഇത്തവണ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി എന്നതിൽ വലിയ സന്തോഷമുണ്ട്​. വോട്ടിങ്ങില്‍ പങ്കാളിയായതും മറ്റുള്ളവരുടെ വോട്ടനുഭവങ്ങള്‍ കേട്ടറിഞ്ഞതും വലിയ ആഹ്ലാദം നൽകുന്നു. 
Tags:    
News Summary - Actress Parvathy Thiruvothu Uyare -Movie Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.