ഈ ഗായകന്‍റെ മുംബൈയിലെ വാണിജ്യ യൂനിറ്റിന്‍റെ വാടക 19 ലക്ഷം

മുംബൈ: ഇന്ത്യൻ ഗായകൻ സോനു നിഗമിന്‍റെ  മുംബൈയിലുള്ള സാന്‍റാക്രൂസ് ഈസ്റ്റിലെ വാണിജ്യ യൂനിറ്റിന് മാസ വാടക 19 ലക്ഷമാണ്. റിപ്പോർട്ടുകൾ പ്രകാരം ഈ മാസമാണ് ഗായകൻ കരാർ രജിസ്റ്റർ ചെയ്തത്. 4,257 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് വാടകക്ക് നൽകിയിട്ടുള്ളത്. ഇത്രയും വലിയ തുക വാടക വാങ്ങുന്ന കെട്ടിടത്തിന്‍റെ സെക്യൂരിറ്റി ഡിപ്പോസിറ്റ് 90 ലക്ഷമാണ്. ഒപ്പം രജിസ്ട്രേഷൻ ഫീസ് 3.27 ലക്ഷവും.

രേഖകൾ പ്രകാരം 5 വർഷത്തേക്കാണ് ഗായകൻ ഈ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം വാടകക്ക് നൽകിയിരിക്കുന്നത്. ആദ്യ വർഷം 19 ലക്ഷവും രണ്ടാം വർഷം 20 ലക്ഷവും ആണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ വർഷവും വാടകയിൽ വർധന ഉണ്ടാകും. ഇത്തരത്തിൽ അഞ്ചാം വർഷം ഇത് 23.15 ലക്ഷമായി വർധിക്കും.മൊത്തത്തിൽ 12.62 കോടി രൂപ വാടകക്കാണ് കെട്ടിടം നൽകിയിരിക്കുന്നത്.

നിരവധി വാണിജ്യ സ്ഥാപനങ്ങളുള്ള മുംബൈയിലെ തന്ത്രപ്രധാനമായ സ്ഥലത്താണ് സാന്‍റാക്രൂസ് ഈസ്റ്റ് സ്ഥിതി ചെയ്യുന്നത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ, സബർബൻ റെയിൽവേ നെറ്റ് വർക്ക്, മെട്രോ, ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ ഇവയൊക്കെ ഇതിന്‍റെ ആകർഷണീയത വർധിപ്പിക്കുന്നു. ബാന്ദ്ര കുർള കോംപ്ലക്സ്, അന്ധേരി തുടങ്ങിയ വ്യവസായ ജില്ലകളുടെ സാമീപ്യം വ്യവസായികളുടെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുന്നു. ഇന്ത്യയിലെ ഏറെ ആരാധകരുള്ള ഗായകനാണ് സോനു നിഗം. ദേശീയ അവാർഡും അന്താരാഷ്ട്ര ബഹുമതികളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

Tags:    
News Summary - Sonu Nigam's rental Property earns 19 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.