നാഗ ചൈതന്യയുടെയും സാമന്ത റൂത്ത് പ്രഭുവിന്റെയും വിവാഹവും വിവാഹമോചനവും വാർത്തകളിൽ ഇടം നേടിയ കാര്യമാണ്. തണ്ടേൽ എന്ന ചിത്രത്തിന്‍റെ പ്രമോഷനുകൾക്കിടെ ഒരു അഭിമുഖത്തിൽ ജീവിതത്തിൽ മുന്നോട്ട് പോകുന്നതിനെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും നാഗ ചൈതന്യ സംസാരിച്ചിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചും സാമന്തയുമായുള്ള മുൻകാല ബന്ധത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ചും റോ ടോക്‌സ് വിത്ത് വികെ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് നാഗ ചൈതന്യ തുറന്നു പറച്ചിൽ നടത്തിയത്.
നാഗ ചൈതന്യ പറഞ്ഞത്....
ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ വേറിട്ട വഴികൾ തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചു. അത് ഞങ്ങളുടെ വ്യക്തിപരമായ കാരണങ്ങളാലാണ് സംഭവിച്ചത്. ഞങ്ങൾ പരസ്പരം ബഹുമാനത്തോടെയാണ് ജീവിക്കുന്നത്. എന്തിനാണ് ഞാൻ കൂടുതൽ വിശദീകരണം നൽകേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
എന്തുകൊണ്ടാണ് എന്നെ ഒരു കുറ്റവാളിയെപ്പോലെ പരിഗണിക്കുന്നത്? ആളുകളെ നിരാശപ്പെടുത്തുന്നതിൽ എനിക്ക് ഖേദമുണ്ട്, പക്ഷേ ഒരു ബന്ധത്തിൽ വേർപിരിയാൻ തീരുമാനിക്കുമ്പോൾ, അത് ചെയ്യുന്നതിന് മുമ്പ് ഞാൻ 100 തവണ ചിന്തിക്കും. കാരണം, ഒരു ബന്ധം അവസാനിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ എനിക്കറിയാം. ഞങ്ങൾ രണ്ടുപേരും മുന്നോട്ട് പോകുകയും ജീവിതം നയിക്കുകയും ചെയ്യുന്നു.
ഞാൻ ഒരു തകർന്ന കുടുംബത്തിലെ കുട്ടിയാണ്. അതിലൂടെ ഉണ്ടാകുന്ന അനുഭവങ്ങൾ എനിക്കറിയാം. തീർച്ചയായും, അത് സംഭവിച്ചതിൽ എനിക്ക് വിഷമം തോന്നുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോയി. നിർഭാഗ്യവശാൽ, അത് തലക്കെട്ടുകളായി മാറുകയും ഗോസിപ്പുകളായി മാറുകയും ചെയ്തു. എല്ലാം ഒരു കാരണത്താലാണ് സംഭവിക്കുന്നത്. നിങ്ങൾ ജീവിതത്തിൽ മുന്നോട്ട് പോകുകയും ശരിയായ പാത കണ്ടെത്തുകയും ചെയ്യുക. എനിക്കും അതുതന്നെ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.