തിരുവനന്തപുരം: ‘പ്രേമം’ സിനിമ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്‍െറ അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ്. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. സെന്‍സര്‍ ബോര്‍ഡില്‍നിന്ന് ചിത്രം ചോര്‍ത്തിയവരുടെയും കൈമാറ്റം ചെയ്തവരുടെയും അറസ്റ്റ് അന്വേഷണത്തിന്‍െറ കാര്യക്ഷമതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആന്‍റിപൈറസി സെല്‍ അന്വേഷണസംഘത്തിനുമുന്നില്‍ മൊഴി നല്‍കാനത്തെിയതായിരുന്നു അദ്ദേഹം.
ഡിവൈ.എസ്.പി എം. ഇഖ്ബാലിനോടും സി.ഐ പൃഥ്വിരാജിനോടും അന്‍വര്‍ റഷീദ് നന്ദി അറിയിച്ചു. എസ്.പി പ്രതീഷ്കുമാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഫോണിലൂടെ നന്ദി അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തുനിന്ന് ‘പ്രേമം’ ചോര്‍ത്തിയ മൂന്ന് മുന്‍ കരാര്‍ ജീവനക്കാരെയും ചിത്രം നെറ്റില്‍ അപ്ലോഡ് ചെയ്ത സുഹൃത്തിനെയും നേരത്തേ പിടികൂടിയിരുന്നു. ഇവര്‍ക്ക് സിനിമാരംഗത്തെ പ്രമുഖരുമായി ബന്ധമുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അണിയറ പ്രവര്‍ത്തകരില്‍ ചിലരും നിര്‍മാതാവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍വര്‍ റഷീദിന്‍െറ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. നേരത്തേ കൊച്ചിയിലത്തെിയ അന്വേഷണസംഘം അന്‍വര്‍ റഷീദിന്‍െറയും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍െറയും മൊഴിയെടുത്തിരുന്നു. രണ്ടാംഘട്ട മൊഴിയെടുപ്പോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.