കൊച്ചി: നടിയ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ വിധിയിൽ സന്തോഷമുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. വിചാരിച്ച പോലെ തന്നെ തന്നെ വിധി വന്നതിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടതിനെക്കുറിച്ചും ലക്ഷ്മി പ്രിയ പ്രതികരിച്ചു. ദിലീപേട്ടൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ: ‘സന്തോഷം തരുന്ന വാർത്തയാണ്. കോടതി വിധിയിൽ സന്തോഷവതിയാണ്. ദിലീപേട്ടൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. നടിക്കൊപ്പം അല്ല എന്ന് പറയുന്നില്ല. രണ്ടുപേരും സഹപ്രവർത്തകരാണ്, സുഹൃത്തുക്കളാണ്. പക്ഷേ ഇദ്ദേഹം അത് ചെയ്യില്ല എന്ന വിശ്വാസമാണ് എനിക്ക് അന്നും ഇന്നും. എന്നാൽ ഞാൻ നടിക്കൊപ്പമല്ല എന്നല്ല അതിനർഥം. നമ്മൾ വിധിക്കുന്ന പോലെ അല്ലല്ലോ, ഇത് കോടതി തീരുമാനിക്കുന്ന കാര്യമല്ലേ. അതിനെ നമ്മൾ ബഹുമാനിക്കണം. കോടതി വിധിയെ അംഗീകരിക്കുന്നു. നമ്മൾ എന്താണ് വിചാരിച്ചത്, അത് തന്നെ വന്നതിൽ സന്തോഷമുണ്ട്. മറിച്ചായിരുന്നെങ്കിലും കോടതി വിധിക്കൊപ്പം നിന്നേനെ...’
നടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ നടന്‍ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ. 'ദൈവത്തിന് നന്ദി, സത്യമേവ ജയതേ...' എന്ന് നാദിര്‍ഷാ ഫേസ്ബുക്കിൽ കുറിച്ചു. ദിലീപിനൊപ്പമുള്ള ചിത്രവും നാദിർഷാ കുറിപ്പിനൊപ്പം പങ്കുവെച്ചു.
തിരുവനന്തപുരം: അവസാന വിധി വരുംവരെ ഇരയ്ക്കൊപ്പമുണ്ടാകുമെന്നും ഇപ്പോൾ വന്നത് അന്തിമവിധിയല്ലെന്നും അന്വേഷണ സംഘം മുന്‍ മേധാവി ബി.സന്ധ്യ. മേൽക്കോടതികളുണ്ട്, എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. കൃത്യത്തിൽ നേരിട്ട് ഏർപ്പെട്ടവർ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞിരിക്കുന്നു. ഗൂഢാലോചന എപ്പോഴും വെല്ലുവിളിയാണ്. പ്രോസിക്യൂഷൻ അത് തെളിയിച്ചില്ല എന്നാണ് വാർത്തയിൽ കണ്ടത്. അന്വേഷണസംഘം നല്ല രീതിയിൽ ജോലി ചെയ്തു. തീർച്ചയായും അവർ അഭിനന്ദനം അർഹിക്കുന്നു. മാറി വന്ന മൂന്ന് പ്രോസിക്യൂട്ടർമാരും നല്ല രീതിയിൽ പ്രവർത്തിച്ചു. ഈ കേസിലൂടെ മലയാള സിനിമ മേഖലയിൽ ഒരുപാട് പോസിറ്റീവായ മാറ്റങ്ങളുണ്ടായി. ഒരുപാട് വെല്ലുവിളികൾ വിചാരണ വേളയിൽ നേരിട്ടിട്ടുണ്ട്. അത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.