നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ഗായിക ചിന്മയി ശ്രീപദ. 'ബലാത്സംഗക്കേസിലെ പ്രതികളെ വേദികളിൽ കൊണ്ടിരുത്തുകയും, അവരോടൊപ്പം നൃത്തം ചെയ്യുകയും, ജന്മദിനം ആഘോഷിക്കാൻ ജാമ്യത്തിൽ വിടുകയും ചെയ്യുന്നതിനു പകരം കേരളം എന്താണ് ചെയ്തതെന്ന് കാണൂ. ഇവിടെയാണ് കേരളം ഒരു റോക്ക് സ്റ്റാറാകുന്നത്. അതെന്നും അങ്ങനെ തന്നെയായിരിക്കും എന്നും ചിന്മയി എക്സിൽ കുറിച്ചു.
സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഇംഗ്ലീഷ് മാധ്യമപ്രവർത്തകനായ കോര എബ്രഹാമിന്റെ എക്സ് പോസ്റ്റിനോട് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ചിന്മയി. നേരത്തെ, കോടതി വിധിയെ രൂക്ഷമായി പരിഹസിച്ച് ചിന്മയി, 'വൗ ജസ്റ്റ് വൗ', എന്നൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. വിധി എന്തായാലും താനെന്നും അതിജീവിതയോടൊപ്പമായിരിക്കുമെന്ന് ചിന്മയി വ്യക്തമാക്കിയിരുന്നു.
'ഇന്നത്തെ വിധി എന്തായാലും ഞാൻ അതിജീവിതയോടൊപ്പം നിൽക്കും. പെണ്‍കുട്ടി, നീ ഒരു ഹീറോയാണ്, നീ എന്നും ഒരു ഹീറോയാണ്. നിനക്കു വേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയില്‍ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ മൊഴി മാറ്റുകയും ചെയ്ത സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും, അര്‍ഹമായത് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും ഗായിക പോസ്റ്റിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.