Posted On
date_range Updated On
date_range ബൈക്കപകടം; യുവാവ് മരിച്ചു
ബംഗളൂരു: ചിക്കബല്ലാപുര ഗൗരി ബിദനൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഗൗരിബിദനൂർ പി.കെ. സ്റ്റീൽസ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിൽ ടെക്നിക്കൽ അസിസ്റ്റന്റായ കോട്ടയം നെടുംകുന്നം പാറക്കൽ വീട്ടിൽ സജി ജോസഫിന്റെ മകൻ റിന്റോ സജി (23) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് റിന്റോ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. മാതാവ്: ലിൻസി. സഹോദരങ്ങൾ: റോസ്, എലിസബത്ത്. മൃതദേഹം ഗൗരിബിദനുർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.