ഒ.എം. അഭിഷേക്

റോഡ് മുറിച്ച് കടക്കുന്നതിനിടെ യുവാവ് വാഹനം തട്ടി മരിച്ചു

ബംഗളൂരു: റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവാവ് വാഹനം തട്ടി മരിച്ചു. കണ്ണൂർ കാപ്പാട് അരക്കിണർ ഗോവിന്ദ നിലയത്തിൽ മഹേഷിന്റെ മകൻ ഒ.എം. അഭിഷേക്(22) ആണ് മരിച്ചത്. അത്തിബലെയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഹൊസൂര്‍ റോഡിലെ ഗസ്റ്റ് ലൈന്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.ഗുരുതരമായ പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജിഷ, സഹോദരി: അശ്മിക. മൃതദേഹം ഓക്സ്ഫോർഡ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അത്തിബെലെ മലയാള സമാജം പ്രവര്‍ത്തകര്‍ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. സംസ്കാരം ഞായറാഴ്ച രാവിലെ സ്വദേശത്ത് നടക്കും.

Tags:    
News Summary - റോഡ് മുറിച്ച് കടക്കുന്നതിനിടെ യുവാവ് വാഹനം തട്ടി മരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.