ബംഗളൂരു: നഗരത്തിൽ നാലുദിവസത്തേക്ക് യെല്ലോ അലർട്ട്. കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗളൂരു നഗരത്തിനുപുറമെ, ബംഗളൂരു റൂറൽ, മാണ്ഡ്യ, ചിക്കബല്ലാപുര, കോലാർ ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
ബംഗളൂരുവിൽ ഏതാനും ദിവസങ്ങളായി തുടർച്ചയായി വേനൽമഴ ലഭിക്കുന്നുണ്ട്. മഴ കനത്തതിനെത്തുടർന്ന് അടിപ്പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കാർ മുങ്ങി വിജയവാഡ സ്വദേശിനിയായ സോഫ്റ്റ് വെയർ എൻജിനീയർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.