പ്രതീകാത്മക ചിത്രം

എ.എസ്.എൽ.ടി 20 ഫൈനൽ: ബംഗളൂരുവിന് തകര്‍പ്പന്‍ ജയം

ബംഗളൂരു: സൈക്കിൾ പ്യുവർ അഗർബത്തിയുടെ സഹകരണത്തോടെ 2025 എഡിഷൻ ലീഗിന്റെ ഫൈനൽ മത്സരം ‘ടേക്ക് സ്‌പോർട്‌സ് എബിലിറ്റി സ്‌പോർട്‌സ് ലീഗ്’(എ.എസ്.എൽ) ദാസനപുരയിലെ ആളൂർ കെ.എസ്‌.സി.എ ഗ്രൗണ്ടിൽ നടന്നു. ഫൈനലിൽ ലഖ്‌നോ സ്റ്റാലിയൻസ് ബംഗളൂരു ഈഗിൾസിനെ നേരിട്ടു.

ബംഗളൂരു ഈഗിൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റൺസ് നേടിയപ്പോൾ ലഖ്‌നോ സ്റ്റാലിയൻസിന് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 15 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. പ്രജാവാണി സ്‌പോർട്‌സ് എഡിറ്റർ ഗിരീഷ് ദൊഡ്ഡമണി മുഖ്യാതിഥിയായി. സൈക്കിൾ പ്യുവർ അഗർബത്തി സി.ഒ.ഒ എൻ.ആർ. സുരേഷ്, ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓഫിസർ അമർനാഥ് ദത്ത എന്നിവർ പങ്കെടുത്തു.

Tags:    
News Summary - ASLT20 Final: Bengaluru scores a stunning victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.