പ്രതീകാത്മക ചിത്രം

അതിശൈത്യം: ഓറഞ്ച് അലർട്ട്

ബംഗളൂരു: സംസ്ഥാനത്തെ താപനില 14 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതിന്‍റെ പശ്ചാത്തലത്തിൽ ബാഗൽകോട്ടിലെ മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കർണാടക, കല്യാണ കർണാടക എന്നിവിടങ്ങളില്‍ തണുപ്പ് തുടരും.

ബീദർ, കലബുറഗി, വിജയപുര, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പാൽ, വിജയനഗര, മൈസൂരുവിന്‍റെ തെക്കൻ ഉൾപ്രദേശങ്ങൾ, ദാവങ്കരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ എന്നിവിടങ്ങളിൽ അതിശൈത്യം അനുഭവപ്പെടും. സമീകൃതാഹാരം കഴിക്കാനും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.

Tags:    
News Summary - Extreme cold: Orange alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.