പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
ബംഗളൂരു: ഭർതൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോലാർ തൊട്ലി സ്വദേശിനി നന്ദിനി (24) ആണ് മരിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മരണത്തിന് പിന്നിൽ ഭർത്താവ് നാഗേഷ് ആണെന്നാണ് പൊലീസ് നിഗമനം. അനാഥയായ നന്ദിനി അനാഥാലയത്തിലാണ് വളർന്നത്. തുടർന്ന് അനാഥയായ നാഗേഷിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി നാഗേഷ് വീട്ടിൽ മദ്യപിച്ചെത്തി വഴക്കിട്ടിരുന്നു. വഴക്കിനെ തുടർന്ന് നാഗേഷ് നന്ദിനിയെ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമവാസികൾ ആരോപിച്ചു. കോലാർ റൂറൽ പൊലീസ് കേസെടുത്തു. നാഗേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.