Posted On
date_range Updated On
date_range മാവോയിസ്റ്റ് മുണ്ടഗരു ലതയെ ചോദ്യം ചെയ്തു
മംഗളൂരു: 2018ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് പ്രവർത്തകയായ മുണ്ടഗരു ലതയെ ഉപ്പിനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അഡ്ഡഹോളയിൽ റേഷൻ സാധനങ്ങൾ ശേഖരിച്ചതായി ആരോപിക്കപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് കഡബ കോടതി മുഖേനയാണ് ലതയെ കസ്റ്റഡിയിലെടുത്തത്. ബെൽത്തങ്ങാടി ഇൻചാർജ് ഡി.വൈ.എസ്.പി ഇ. മഞ്ജുനാഥാണ് ലതയെ ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.