Posted On
date_range Updated On
date_range ഉഡുപ്പി സ്വദേശിനി മരിച്ച നിലയിൽ; ഭർതൃവീട്ടുകാർ കൊന്നതെന്ന് പിതാവ്
ബംഗളൂരു: യുവതിയെ സംശയാസ്പദമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉഡുപ്പി ജില്ലയിലെ കുന്താപുരം സ്വദേശി മേഘ ഷെട്ടിയാണ് (28) മരിച്ചത്.
തീർഥഹള്ളി സ്വദേശിയായ സുദീപ് ഷെട്ടിയാണ് ഭർത്താവ്. സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മേഘ ഷെട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ സുദീപ് ഷെട്ടിക്കെതിരെ വിവേകനഗർ പൊലീസ് കേസെടുത്തു. ഭർത്താവിന്റെ മാതാപിതാക്കളുടെ ആക്രമത്തെക്കുറിച്ച് മേഘ ഷെട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.