എ.ഐ.കെ.എം.സി.സി – എസ്.ടി.സി.എച്ച് ബംഗളൂരു കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന കന്നഡ രാജ്യോത്സവാഘോഷം
Posted On
date_range Updated On
date_range കന്നഡ രാജ്യോത്സവാഘോഷം: സ്നേഹസഞ്ചാരവും പതാക ഉയർത്തലും നടന്നു
ബംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി – എസ്.ടി.സി.എച്ച് ബംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസഞ്ചാരം സംഘടിപ്പിച്ചു.
കർണാടകയോടുള്ള ആദരവും മതസൗഹാർദ്ദവും സാഹോദര്യവും വിളംബരം ചെയ്തു സംഘടിപ്പിച്ച കാൽനടയാത്ര രാവിലെ ഏഴു മണിക്ക് കബ്ബൺ പാർക്കിൽ നിന്ന് ആരംഭിച്ച് ഒമ്പതിന് ശിഹാബ് തങ്ങൾ സെന്ററിൽ സമാപിച്ചു.
യാത്രക്ക് ശേഷം എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി.ഉസ്മാൻ കർണാടകയുടെ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് കർണാടക രാജ്യോത്സവ സന്ദേശം നൽകി. നിരവധി പ്രവർത്തകർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.