Posted On
date_range Updated On
date_range കുടകിലും കോലാറിലും കാട്ടാന ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
ബംഗളൂരു: കുടകിലും കോലാറിലുമുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കുടക് ജില്ലയിൽ ഗോണിക്കുപ്പക്കടുത്ത് പൊന്നാംപേട്ടിൽ റോഡിലൂടെ നടന്നുപോകുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കുടക് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഈവർഷം ഇതുവരെയായി ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കോലാറിലെ ബംഗാരപ്പേട്ടിൽ ഈ ആഴ്ചയിലിത് രണ്ടാം തവണയാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. യുവാവ് മരണപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനംവകുപ്പ് ഓഫിസ് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.