വനപാലകർ പ്രതി അലിയുമായി
Posted On
date_range Updated On
date_range വന്യമൃഗവേട്ട തടഞ്ഞു; ഒരാൾ അറസ്റ്റിൽ
മംഗളൂരു: കുദ്രേമുഖ് ദേശീയ ഉദ്യാനം പരിധിയിൽ വന്യമൃഗങ്ങളെ വേട്ടയാടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. സംഭവത്തിൽ ഒരാൾ പിടിയിലായപ്പോൾ അഞ്ചുപേർ രക്ഷപ്പെട്ടു. മാള വില്ലേജിലെ മുള്ളൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.
ആറുപേർ റൈഫിളുകളുമായി കാറിലുണ്ടായിരുന്നു. കാട്ടിപ്പള്ള സ്വദേശി പാസ്വിം അലിയാണ് (35) അറസ്റ്റിലായത്. മറ്റുള്ളവർ ആയുധങ്ങളുമായി കാറിൽ രക്ഷപ്പെടുകയായിരുന്നു.
രണ്ട് കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ രണ്ട് കേസുകളുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.