elephant
Posted On
date_range Updated On
date_range ബി.ആർ ഹിൽസിൽ ഹോട്ടലിലേക്ക്; കാട്ടാനയുടെ മാസ് എൻട്രി!
ബംഗളൂരു: ചാമരാജ് നഗർ ബിലിഗിരിരംഗ ടെമ്പിൾ ടൈഗർ റിസർവിലെ കെ.എസ്.ടി.ഡി.സി ഹോട്ടലിലേക്ക് കാട്ടുകൊമ്പന്റെ വരവ് ഭീതി പരത്തി.
നാശനഷ്ടങ്ങളൊന്നും വരുത്തിയില്ലെങ്കിലും ഹോട്ടലിലെ ജീവനക്കാർ ജീവനുംകൊണ്ട് ഓടിയൊളിച്ചു. ഒച്ചവെച്ച് കൊമ്പനെ തിരിച്ച് കാട്ടിലേക്ക് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഒടുവിൽ ഹോട്ടൽ വളപ്പിൽ ചുറ്റിത്തിരിഞ്ഞ ശേഷം കൊമ്പൻ സ്വയം പിൻവാങ്ങുകയായിരുന്നു. ഏതാനും മാസം മുമ്പ് ബി.ആർ ഹിൽസ് കാർ സ്ട്രീറ്റിലെ കടയിലേക്ക് ചക്ക തേടി കാട്ടാനയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.