രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം
Posted On
date_range Updated On
date_range രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്‍റെ ഓണാഘോഷം വിവിധ പരിപാടികളുടെ വൈറ്റ് പേൾ കൺവെൻഷൻ സെന്‍ററിൽ നടന്നു. പി.കെ. കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രമുഖ കന്നഡ സിനിമാതാരവും മലയാളിയുമായ മിത്ര, സിനിമാതാരം അഭിരാമി ഭാർഗവൻ, രാഷ്ട്രോത്തന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോക്ടർ വിനീത് മോഹൻ എന്നിവർ സംസാരിച്ചു. ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ പീഠാധിപതി ശ്രീ ശ്രീ ശ്രീ ജയേന്ദ്ര പുരി മഹാസ്വാമിജി അനുഗ്രഹപ്രഭാഷണവും നടത്തി.
കലാവാദ്യം അക്കാദമിയുടെ ചെണ്ടമേളവും സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും പരിപാടിക്ക് മാറ്റുകൂട്ടി. സമാജം പ്രസിഡന്‍റ് അമൃതരാജ്, സെക്രട്ടറി ഷാജി കുന്നോത്ത്, ട്രഷറർ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.