തീവ്ര വോട്ടർപട്ടിക പരിഷ്കരണം; വിതരണം ചെയ്തത് 41.63 ലക്ഷത്തിലധികം നോട്ടീസുകൾ
ബംഗളൂരു: കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഇതുവരെ 41.63 ലക്ഷത്തിലധികം വോട്ടർമാർക്ക് നോട്ടീസുകൾ വിതരണം ചെയ്തു.
2.18 ലക്ഷം നോട്ടീസുകൾ വിതരണം ചെയ്യാനുണ്ടെന്ന് സി.ഇ.ഒയുടെ ഓഫിസ് വെള്ളിയാഴ്ച അറിയിച്ചു. സെപ്റ്റംബർ 25 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 4,48,44,080 വോട്ടർമാരാണുള്ളത് ഇതിൽ 2.22 കോടി പുരുഷന്മാരും 2.25 കോടി സ്ത്രീകളും 2,873 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 'വിവരങ്ങള്‍ യോജിക്കാത്തത്' അപൂര്‍ണ വിവരങ്ങള്‍' എന്നീ വിഭാഗങ്ങളിൽ പേരുള്ള വോട്ടർമാർക്കാണ് നോട്ടീസ് നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം സംസ്ഥാനത്താകെ ആകെ 43,82,296 നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ 41,63,368 നോട്ടീസുകൾ വിതരണം ചെയ്തു, 2,18,928 നോട്ടീസുകൾ വിതരണം ചെയ്യാനുണ്ട്.
ഹിയറിങ്ങുകളുമായി ബന്ധപ്പെട്ട് കൈമാറിയ നോട്ടീസുകളിൽ 28,80,882 എണ്ണത്തിന്റെ നടപടികൾ പൂർത്തിയായി. അതേസമയം 12,82,486 കേസുകൾ ഹിയറിങ്ങുകള്‍ നടക്കാനുണ്ട്. ഫോം 6 അപേക്ഷകളിൽ 7,70,988 ഉം ഫോം 6A അപേക്ഷകളിൽ 4,551 ഉം ഫോം 7 അപേക്ഷകളിൽ 61,130 ഉം ഫോം 8 അപേക്ഷകളിൽ 11,11,495 ഉം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ആകെ ലഭിച്ച ഫോമുകളുടെ എണ്ണം 19,48,164 ആണ്.
ഇവയില്‍ അവസാന വാദം കേൾക്കൽ ഒക്ടോബർ 12 ന് നടക്കും. അവകാശവാദങ്ങളും എതിർപ്പുകളും തീർപ്പാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 22 ആണ്.
രാഷ്ട്രീയ പാർട്ടികളുടെ അഭ്യർഥന പ്രകാരം 'വിവരങ്ങള്‍ യോജിക്കാത്തത്' അപൂര്‍ണ വിവരങ്ങള്‍'എന്നീ വിഭാഗങ്ങൾക്ക് കീഴിൽ നോട്ടീസ് നൽകിയ വ്യക്തികളുടെ പട്ടിക സി.ഇ.ഒയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഫോം 6 ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.