‘ആക്ടിവ് കർണാടക’ ആരംഭിക്കും -മന്ത്രി ജോർജ്
ആദ്യ ഘട്ടത്തില്‍ മാരത്തണുകൾ, സൈക്ലിങ് ഇവന്റുകള്‍, ട്രയാത്ത്ലണുകൾ, മറ്റ് എൻഡുറൻസ് ഇവന്റുകള്‍ എന്നിവയെ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സ്പോർട്സ് ഇവന്റ് സംഘാടകരുമായി വകുപ്പ് കരാറിൽ ഒപ്പുവെക്കും.
ബംഗളൂരു: കർണാടക ടൂറിസം വകുപ്പിന്റെ സ്പോർട്സ്, സാഹസിക ടൂറിസം സംരംഭമായ ‘ആക്ടിവ് കർണാടക - റൺ റൈഡ് സർഫ് റൈഡ് സർഫ് എക്സ്പ്ലോർ’ ലോക ടൂറിസം ദിനത്തിൽ ആരംഭിക്കുമെന്ന് മന്ത്രി കെ.ജെ. ജോർജ്.
സംസ്ഥാനത്തെ പ്രധാന കായിക മത്സരങ്ങളെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ സംരംഭത്തിലേക്ക് സന്ദർശകരെ ആകർഷിക്കുക, സംസ്ഥാനത്ത് കൂടുതൽ കാലം താമസിക്കാൻ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ബിസിനസുകൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് സംരംഭത്തിന്റെ ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍ മാരത്തണുകൾ, സൈക്ലിങ് ഇവന്റുകള്‍, ട്രയാത്ത്ലണുകൾ, മറ്റ് എൻഡുറൻസ് ഇവന്റുകള്‍ എന്നിവയെ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സ്പോർട്സ് ഇവന്റ് സംഘാടകരുമായി വകുപ്പ് കരാറിൽ ഒപ്പുവെക്കും.
പങ്കെടുക്കുന്നവർ വെറും മത്സരാർഥികളായി മാത്രമൊതുങ്ങാതെ അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും കർണാടകയുടെ കായിക മത്സരങ്ങള്‍ അനുഭവിക്കണം.
കായിക വിനോദത്തിനായി വരൂ, കർണാടകക്കായി തുടരൂ എന്നതാണ് ഈ സംരംഭത്തിന് പിന്നിലെ പ്രധാന ആശയമെന്ന് ടൂറിസം മന്ത്രി ജോർജ് പറഞ്ഞു. തുടക്കത്തിൽ ബംഗളൂരു, മൈസൂരു, തീരദേശ മേഖല, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങൾ സംരംഭത്തിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
അടുത്ത ഘട്ടത്തിൽ സർഫിങ്, കയാക്കിങ്, വാട്ടർ സ്പോർട്സ്, ട്രെയിൽ റണ്ണിങ്, സൈക്ലിങ്, മറ്റ് സാഹസിക പ്രവർത്തനങ്ങൾ എന്നിവ സംസ്ഥാനവ്യാപകമായി സ്പോർട്സ് ആൻഡ് അഡ്വഞ്ചർ ടൂറിസത്തിന് കീഴിൽ കൊണ്ടുവരുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.