ജില്ല പാൽ യൂനിയനുകളുടെ പ്രസിഡന്‍റുമാർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വസതി സന്ദര്‍ശിച്ചപ്പോള്‍

പാ​ൽ വി​ല വ​ർ​ധ​ന; മ​ന്ത്രി​സ​ഭ ച​ർ​ച്ചചെ​യ്യും: മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: പാ​ൽ വി​ല വ​ർ​ധ​ന മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്ത് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ജി​ല്ല പാ​ൽ യൂ​നി​യ​നു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി സ​ന്ദ​ര്‍ശി​ച്ച് ലി​റ്റ​റി​ന് 12 രൂ​പ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ര​ണ്ട് രൂ​പ പാ​ൽ ഉ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ന​ല്‍ക​ണ​മെ​ന്ന് നി​ര്‍ദേ​ശി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

കാ​ലി​ത്തീ​റ്റ, ഇ​ന്ധ​നം, മ​റ്റ് ചെ​ല​വു​ക​ളി​ലെ ഗ​ണ്യ​മാ​യ വ​ർ​ധ​ന ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യൂ​നി​യ​ന്‍ അം​ഗ​ങ്ങ​ള്‍ വി​ല വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട​ത്. തെ​ല​ങ്കാ​ന, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ഗ​ണി​ക്കും.

നി​ല​വി​ലു​ള്ള വി​ല പാ​ൽ യൂ​നി​യ​നു​ക​ളെ ന​ഷ്ട​ത്തി​ലാ​ക്കു​ന്നു. ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബ​മൂ​ൾ പ്ര​സി​ഡ​ന്‍റ് ഡി.​കെ. സു​രേ​ഷ്, ബെ​ല്ലാ​രി മി​ൽ​ക്ക് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ഘ​വേ​ന്ദ്ര ഹി​റ്റ്‌​നാ​ൾ, കോ​ലാ​ർ മി​ൽ​ക്ക് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​വൈ. ന​ഞ്ചേ​ഗൗ​ഡ എ​ന്നി​വ​രു​ൾ​പ്പെ​ടെ എ​ല്ലാ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​രും, കെ.​എം.​എ​ഫ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. ടി. ​സു​രേ​ഷ്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ എം.​വി. വെ​ങ്കി​ടേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ​ന്ദ​ര്‍ശി​ച്ച​ത്.

Tags:    
News Summary - Milk price hike; Cabinet will discuss: Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.