ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ മോചനം: നീതി തേടി മുംബൈക്കാർ

മുംബൈ: 2002ൽ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ടബലാംത്സംഗവും ​കൂട്ടക്കൊലയും നടത്തിയ പ്രതികളെ മോചിപ്പിച്ചതിനെതിരെ പ്രതിഷേധ കാമ്പയിനുമായി മുംബൈക്കാർ. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ്മ ബാന്ദ്രയിലെ കാർട്ടർ റോഡിൽ പ്രതിഷേധ സംഗമം നടത്തി. പ്രശസ്ത കവി ആമിർ അസീസ്, നടി സയാനി ഗുപ്ത, നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ പലായനം ചെയ്യുകയായിരുന്ന ബിൽക്കീസ് ബാനുവിനെയും കുടംബത്തെയും തടഞ്ഞുനിർത്തി കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട 11 തടവുകാരെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആചരിച്ച ആഗസ്റ്റ് 15 നാണ് കുറ്റവാളികളെ പുറത്തുവിട്ടത്.

കുറ്റവാളികളുടെ ഇളവ് ചോദ്യം ചെയ്ത് സി.പി.എം എംപി സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ, അക്കാദമിഷ്യൻ രൂപ് രേഖ വർമ എന്നിവർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം കനക്കുന്നത്.

"അവർ കുറ്റവാളികളാണ്. അവരെ ജയിലിലേക്ക് തിരിച്ചയക്കുക. അത്രയേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ..' സാമൂഹിക പ്രവർത്തകയായ തൃഷ ഷെട്ടി പറഞ്ഞു. "നമ്മുടെ പ്രധാനമന്ത്രി ഒരു വശത്ത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നു, മറുവശത്ത് ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തവരെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് മോചിപ്പിക്കുന്നു. എന്ത് സന്ദേശമാണ് നിങ്ങൾ പൗരന്മാർക്ക് കൈമാറാൻ ശ്രമിക്കുന്നത്?' പ്രതിഷേധത്തിന് നേതൃത്വം നൽകിയ മറ്റൊരു ആക്ടിവിസ്റ്റ് സാദിയ ഷെയ്ഖ് ചോദിച്ചു.

അഖിലേന്ത്യാ ജനാധിപത്യ വനിതാ അസോസിയേഷനും വനിത ശാക്തീകരണ സംഘവും ചേർന്ന് മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ ഒപ്പുശേഖരണ കാമ്പയിൻ നടത്തുന്നുണ്ട്. ബോറിവലി മുതൽ ചർച്ച്ഗേറ്റ് വരെ ഒമ്പത് പേരടങ്ങുന്ന സംഘം ട്രെയിനിൽ യാത്ര ചെയ്ത് യാത്രക്കാരിൽ നിന്ന് ഒപ്പ് ശേഖരിക്കും. താനെയിലേക്കും സിഎസ്ടി സ്റ്റേഷനിലേക്കും സംഘാംഗങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത് 

Tags:    
News Summary - ‘We hope justice is served’: Mumbaikars come out in solidarity with Bilkis Bano ahead of Supreme Court hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.