ബി.ജെ.പി നേതാവിനെതിരായ ശബ്ദസന്ദേശം; ജീവന് ഭീഷണിയെന്ന പരാതിയുമായി വനിത
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ പുത്തൂർ മണ്ഡലത്തിൽ ബി.ജെ.പിയിൽ തിരിച്ചെത്തിയ അരുൺ കുമാർ പുത്തിലക്കെതിരെ പ്രചരിക്കുന്ന ഓഡിയോവിലെ സ്ത്രീ ശബ്ദവുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. പുത്തൂർ സാമെത്തഡുക്കയിൽ താമസിക്കുന്ന ശിർസി സ്വദേശിയാണ് പുത്തൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അരുൺ കുമാർ പുത്തിലയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച പുത്തില പരിവാർ അംഗമായിരുന്ന രാജാറാം ഭട്ടിന് ഒപ്പമാണ് സ്ത്രീ പരാതി നൽകാൻ എത്തിയത്. ബി.ജെ.പി നേതൃത്വത്തിൽ ശക്തനാവുന്നതിനിടെയാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള സംസാരത്തിൽ പുത്തിലയെ പരാമർശിക്കുന്ന 7.46 മിനിറ്റ് ദൈർഘ്യമുള്ള ഭാഗം ചോർന്ന് പ്രചരിക്കുന്നത്. മൂന്നര കോടിയുടെ ഇടപാട് സംബന്ധിച്ചും സംസാരത്തിൽ പരാമർശമുണ്ട്. സ്ത്രീയുടെ പരാതിയിൽ പുത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.