എൻ.എ. ഹാരിസ് എം.എൽ.എ
എൻഎ ഹാരിസ് എംഎൽഎ നിയമസഭ ന്യൂനപക്ഷ ഫോറം പ്രസിഡൻറ്
ബംഗളൂരു: ശാന്തിനഗർ എംഎൽഎയും ബംഗളൂരു വികസന അതോറിറ്റി ചെയർമാനുമായ എൻ.എ. ഹാരിസ് കർണാടക ന്യൂനപക്ഷ നിയമസഭാംഗങ്ങളുടെ ഫോറം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവിൽ മന്ത്രി യു.ടി. ഖാദറിന്റെ നേതൃത്വത്തിൽ നടന്ന കർണാടക മൈനോറിറ്റി ലെജിസ്ലേറ്റേഴ്‌സ് ഫോറം യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഫോറം ജനറൽ സെക്രട്ടറിയായി യാസിർ പഠാനേയും ജോയിന്റ് സെക്രട്ടറിയായി ബൽക്കീസ് ബാനുവിനെയും തെരഞ്ഞെടുത്തു. ന്യൂനപക്ഷ സമുദായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഒന്നിപ്പിക്കുന്നതിനും പ്രധാന സമുദായ പ്രശ്നങ്ങൾ, വികസനം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഫോറം പ്രവർത്തിക്കും.
രാജ്യസഭാംഗം മൻസൂർ അലി ഖാൻ, മന്ത്രി റിസ്വാൻ അർഷാദ്, എംഎൽഎമാരായ റഹീം ഖാൻ, ഇഖ്ബാൽ ഹുസൈൻ, മറ്റ് നിരവധി നിയമസഭാംഗങ്ങൾ, നേതാക്കന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.