ബംഗളൂരു: വിജയപുര വിമാനത്താവളത്തിന്റെ നിർമാണം നവംബറിൽ പൂർത്തിയാകുമെന്നും ഫെബ്രുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്നും വാണിജ്യ വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. 2007ലാണ് വിമാനത്താവള നിർമാണത്തിന് അനുമതി ലഭിച്ചത്. എന്നാൽ, 2020ലാണ് നിർമാണം തുടങ്ങിയത്. മാധബാവി ഗ്രാമത്തിലാണ് 727 ഏക്കർ സ്ഥലത്ത് 347 കോടി രൂപ ചെലവിൽ വിമാനത്താവളം നിർമിക്കുന്നത്. ഫെബ്രുവരിക്കു മുമ്പായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി നേടണമെന്നും മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.