ഡോ. ശരണ്‍ പ്രകാശ് ആർ. പാട്ടീൽ

ഗ്രാമപ്രദേശങ്ങളിൽ നീറ്റ് പരിശീലനം നൽകും- മന്ത്രി

ബംഗളൂരു: ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികൾക്ക് നീറ്റ് പരിശീലനം നൽകുന്നതിന് ആവശ്യമായ നടപടികള്‍ കർണാടക സർക്കാർ സ്വീകരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉപജീവനമാർഗ മന്ത്രി ഡോ. ശരണ്‍ പ്രകാശ് ആർ. പാട്ടീൽ നിയമസഭയെ അറിയിച്ചു.

നീറ്റ് സംവിധാനം നിലവില്‍ വന്നതോടെ ഗ്രാമീണ വിദ്യാര്‍ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നിഷേധിക്കുകയാണെന്ന് ചോദ്യോത്തര വേളയിൽ കോൺഗ്രസ് എം‌.എൽ‌.സി. ഇവാൻ ഡിസൂസ ആശങ്ക പ്രകടിപ്പിക്കുകയും മൂന്ന് ലക്ഷം രൂപ കൊണ്ട് ഗ്രാമീണ മേഖലയിലെ ദരിദ്ര വിദ്യാര്‍ഥികൾക്ക് കോച്ചിങ് സൗകര്യം ലഭ്യമാക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. നീറ്റ് സമ്പ്രദായം സംസ്ഥാനത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്നും ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികൾ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

Tags:    
News Summary - NEET training will be provided in rural areas - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.