ബോബി ചെമ്മണ്ണൂരിനെ നിയമസഭ സ്പീക്കർ യു.ടി. ഖാദര്‍ വിധാൻ സൗധയിൽ ആദരിക്കുന്നു
Posted On
date_range Updated On
date_range ബോബി ചെമ്മണ്ണൂരിന് വിധാൻ സൗധയിൽ സ്വീകരണം
ബംഗളൂരു: പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഡോ. ബോബി ചെമ്മണ്ണൂരിനെ (ബോച്ചെ) കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറിന്‍റെ നേതൃത്വത്തിൽ വിധാൻ സൗധയിൽ ആദരിച്ചു.
ലോകസമാധാനത്തിനായി 812 കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കി യൂനിക് വേൾഡ് റെക്കോഡും ഗിന്നസ് വേൾഡ് റെക്കോഡും ബോച്ചെ സ്വന്തമാക്കിയിട്ടുണ്ട്. സാമൂഹിക സേവനത്തിനുള്ള സംഭാവനകൾക്ക് മദർ തെരേസ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും ഡോ. ചെമ്മണൂരിന് ലഭിച്ചിട്ടുണ്ട്. അഡ്വ. ഇല്യാസ്, കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക്, കൃഷി മന്ത്രി എൻ. ചലുവരായസ്വാമി, എം.എല്‍.എ. പൊന്നണ്ണ, കെ.പി.സി.സി. മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.