ബിജി സന്ദേശ്

ലൈംഗിക അതിക്രമം; പൊലീസ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം

മംഗളൂരു: മൂഡബിദ്രി പൊലീസ് ഇൻസ്പെക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ മംഗളൂരു (നോർത്ത്) അസി. പൊലീസ് കമീഷണർക്ക് സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി നിർദേശം നൽകി. ഭർത്താവിനെ പണം തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മൂഡബിദ്രി പൊലീസ് ഇൻസ്പെക്ടർ ബി.ജി. സന്ദേശ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും 25 ലക്ഷം രൂപ നൽകുകയും ചെയ്തില്ലെങ്കിൽ ഭർത്താവിനെതിരെ റൗഡി ഷീറ്റ് ഹാജരാക്കുമെന്ന് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തി. യുവതിയും മറ്റ് രണ്ട് സ്ത്രീകളും പീഡനം സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് തിങ്കളാഴ്ച ബംഗളൂരുവിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വാർത്ത പുറത്തുവന്നതിനെത്തുടർന്നാണ് മംഗളൂരു സിറ്റി പൊലീസ് കമീഷണർ നടപടി സ്വീകരിച്ചത്.

Tags:    
News Summary - Sexual assault; Investigation against police inspector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.