ബംഗളൂരു: ബംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷന് മാത്രമായി പ്രഖ്യാപിച്ച ‘വി കെയർ’ ഹെൽപ് ലൈൻ നമ്പർ ലയിപ്പിക്കുന്നു. ആത്മഹത്യക്കെതിരായ കൗൺസലിങ് നമ്പറായ 112ലേക്കാണ് ‘വി കെയർ’ നമ്പറായ 8277946600 എന്ന നമ്പർ ലയിപ്പിക്കുക. ശനിയാഴ്ചയാണ് വി കെയർ ഹെൽപ് ലൈൻ സംബന്ധിച്ച് സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സി.കെ. ബാബ സമൂഹ മാധ്യമമായ എക്സിലെ തന്റെ അക്കൗണ്ടിൽ പ്രഖ്യാപനം നടത്തിയത്.
എന്നാൽ, കഴിഞ്ഞദിവസം ഇതു തിരുത്തിയ ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ നഗരത്തിൽ ആത്മഹത്യക്കെതിരായ സഹായ ഹെൽപ് ലൈൻ നമ്പറായി 112 മാത്രമേ ഉണ്ടാകൂവെന്നും വി കെയർ നമ്പർ 112ൽ ലയിപ്പിക്കുമെന്നും അറിയിക്കുകയായിരുന്നു. ഓരോ പ്രവർത്തനങ്ങൾക്കും പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തുന്നത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനസിക പ്രയാസം അനുഭവിക്കുന്നവർക്ക് 112 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.