കർണാടക മീഡിയ അക്കാദമി ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച പത്രപ്രവർത്തകർക്കുള്ള 2025 ലെ വാർഷിക അവാർഡ് വിതരണ ചടങ്ങ്

മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടായിരിക്കണം -സിദ്ധരാമയ്യ

സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും അസമത്വം തുടരുകയാണ്

ബംഗളൂരു: മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക മീഡിയ അക്കാദമി ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച പത്രപ്രവർത്തകർക്കുള്ള 2025 ലെ വാർഷിക അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ജനങ്ങൾക്ക് അനുകൂലമാണോ എന്ന് തിരിച്ചറിയണം. പത്രപ്രവർത്തകൻ കൂടിയായ മഹാത്മാഗാന്ധിയുടെ വാക്കുകൾ അടിസ്ഥാനമാക്കി പത്രപ്രവർത്തകർ സാമൂഹിക ഉയർച്ചയെ പിന്തുണക്കണം. രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും അസമത്വം തുടരുകയാണ്.

അസമത്വം ഇല്ലാതാകുന്നില്ലെങ്കിൽ സ്വാതന്ത്ര്യത്തിന് അർഥമില്ലെന്ന് പത്രപ്രവർത്തകന്‍ കൂടിയായ അംബേദ്കര്‍ പറഞ്ഞിരുന്നു. ദിവസവും ഞാന്‍ പത്രം വായിക്കാറുണ്ട്. മറ്റ് മാധ്യമങ്ങള്‍ ഉണ്ടെങ്കിലും വിശ്വാസ്യതയുടെ കാര്യത്തില്‍ പത്രങ്ങളാണ് മുന്‍പന്തിയില്‍.

സത്യം എഴുതുന്ന പത്രപ്രവര്‍ത്തകര്‍ ഇന്നത്തെ കാല‍ഘട്ടത്തില്‍ കുറവാണ്. യാഥാർഥ്യത്തിന് നേരെ കണ്ണ് തുറക്കുകയും ഗ്രൂപ്പുകള്‍ക്കോ ആശയങ്ങൾക്കോ വഴിപ്പെടുകയും ചെയ്യരുത്. പുതിയ സാങ്കേതിക വിദ്യ മനസ്സിലാക്കുന്നതോടൊപ്പം സ്വയം മെച്ചപ്പെടുകയും വേണം.

പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എം‌.എൽ‌.എ. റിസ് വാന്‍ അർഷാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഹമ്പന, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കെ.വി. പ്രഭാകർ, മീഡിയ അക്കാദമി പ്രസിഡന്‍റ് ആയിഷ ഖാനും, വാർത്താ വകുപ്പ് കമീഷണർ ഹേമന്ത് നിംബാൽക്കർ, നാടക അക്കാദമി പ്രസിഡന്‍റ് നാഗരാജമൂർത്തി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

Tags:    
News Summary - Journalists should have a clear stance: Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.