അറസ്റ്റിലായവർ
മംഗളൂരു: വീട് കവർച്ച നടത്തിയ കേസിൽ പ്രതികളെ സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. വിജയപുര സ്വദേശി ഏൻ.സന്തോഷ് (20), ബദനിടിയൂർ സ്വദേശി കെ.ചിരന്തൻ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 4.47 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു.
കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു. ബഡഗബെട്ടു ഗ്രാമത്തിലെ ശാന്തിനഗറിൽ താമസിക്കുന്ന സംഗീത മഡിവാലയുടെ വീട്ടിലാണ് കവർച്ച നടന്നത്.രാവിലെ വീട് പൂട്ടി മാതാവിന്റെ വീട്ടിലേക്ക് പോയിരുന്നു. ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, മോഷ്ടാക്കൾ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ നീക്കി അകത്ത് കയറിയതായി കണ്ടെത്തി.അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം, വെള്ളി, പണം എന്നിവ അക്രമികൾ മോഷ്ടിച്ചു. പ്രതികളെ ഷീംബാര പാലത്തിന് സമീപം സംശയാസ്പദമായി നിൽക്കുന്നതായി കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.