കെ.എസ്.ആർ.ടി.സി കേന്ദ്ര ഓഫിസിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പല്ലക്കി ബസുകള്‍ പരിശോധിക്കുന്നു
ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍(കെ.എസ്.ആർ.ടി.സി) കേന്ദ്ര ഓഫീസിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി 45 പുതിയ കർണാടക സാരിഗെ ബസുകളും 70 പല്ലക്കി ബസുകളും ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസം, ശാസ്ത്രം, സാമൂഹിക സേവനം, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെയുള്ള മേഖലകളില്‍ സ്ത്രീകൾ അവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിന് സ്ത്രീ ശാക്തീകരണം അത്യാവശ്യമാണ്.
സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങളും സുരക്ഷിതമായ അന്തരീക്ഷവും ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അന്തരാഷ്ട്ര വനിതദിനാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ എയ്‌റോസ്‌പേസ് ഗവേഷണ സ്ഥാപനങ്ങളിലൊന്നായ സി.എസ്.ഐ.ആർ-നാഷനൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് ഉദ്യോഗസ്ഥയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. വി. ശുഭയെ മന്ത്രി അഭിനന്ദിച്ചു.
മികച്ച പ്രകടനം കാഴ്ചവച്ച 46 വനിതാ ജീവനക്കാരെ അവാർഡുകൾ നൽകി ആദരിച്ചു. ഉഡുപ്പി, മംഗളൂരു, മൈസൂരു, എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ടുകളിലാണ് പല്ലക്കി ബസുകൾ സർവിസ് നടത്തുക. ധർമസ്ഥല, ശൃംഗേരി, ഹൊറനാട്, അഗുംബെ, ചിക്കമംഗളൂരു, ദാവൻഗരെ, ചിത്രദുർഗ, ഹംപി, റായ്ച്ചൂർ, ജംഖണ്ഡി, പുത്തൂർ, കാണിയൂർ, കുക്കെ സുബ്രഹ്മണ്യ, കാസർഗോഡ്, മന്ത്രാലയ, തിരുച്ചിറപ്പള്ളി, കോഴിക്കോട്, മൂന്നാർ, പുതുച്ചേരി, തഞ്ചാവൂർ, കോട്ടയം, ഹൈദരാബാദ്, ചെന്നൈ, പനാജി, മധുരൈ, കുംഭകോണം, എറണാകുളം എന്നീ റൂട്ടുകളില്‍ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.