അപകടത്തിൽ മരിച്ചവർ
Posted On
date_range Updated On
date_range കാറും ബസും കൂട്ടിമുട്ടി മൂന്നുപേർ മരിച്ചു
മംഗളൂരു :പുത്തൂർ താലൂക്കിൽ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിരാദി ചുരത്തിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിമുട്ടി മൂന്ന് പേർ മരിച്ചു. കാറിലുണ്ടായിരുന്ന കെ.ചന്ദ്രശേഖർ (57), സി.ജനാർദൻ ഗൗഡ (58), എം.ശ്രീധർ ഗൗഡ (61) എന്നിവരാണ് മരിച്ചത്.
ഹാസനിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന കാർ ധർമ്മസ്ഥലയിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.കാർ യാത്രികൻ ഉജിരെ സ്വദേശി ജി.സുരേഷിനെ(58) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.