വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ പ​രീ​ക്ഷ​ണ​യോ​ട്ടം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു- ഹു​ബ്ബ​ള്ളി വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ മേ​യ് അ​വ​സാ​ന​ത്തോ​ടെ ഓ​ടി​ത്തു​ട​ങ്ങു​ം. ബു​ധ​നാ​ഴ്ച പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തി. മൈ​സൂ​രു- ചെ​ന്നൈ സ​ർ​വി​സ് ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​തി​​ന്റെ ബോ​ഗി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇത്. ഈ ​ട്രെ​യി​ൻ ബു​ധ​നാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്താ​റി​ല്ല.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സാ​വും ഇ​ത്. ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ​യു​ടെ ആ​ദ്യ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സും ഇ​താ​ണ്. ന​വം​ബ​ർ മു​ത​ൽ മൈ​സൂ​രു- ബം​ഗ​ളൂ​രു- ചെ​ന്നൈ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഓ​ടി​ത്തു​ട​ങ്ങി​യി​രു​ന്നു. ദ​ക്ഷി​ണ റെ​യി​ൽ​വേ​യാ​ണ് ഈ ​ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. ചെ​ന്നൈ​യി​ൽ​നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും ദ​ക്ഷി​ണ റെ​യി​ൽ​വേ വ​ന്ദേ​ഭാ​ര​ത് സ​ർ​വി​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ണി​ക്കൂ​റി​ൽ 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​വു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്ക് ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ട് ഓ​ടി​യെ​ത്തും. ഈ ​റൂ​ട്ടി​ൽ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​ൻ ആ​റു മ​ണി​ക്കൂ​റും 50 മി​നി​റ്റും​കൊ​ണ്ട് ഓ​ടി​യെ​ത്തു​ന്ന റാ​ണി​ചെ​ന്ന​മ്മ എ​ക്സ്പ്ര​സാ​ണ്. 469 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഹു​ബ്ബ​ള്ളി- ബം​ഗ​ളൂ​രു റെ​യി​ൽ​പാ​ത ഇ​ര​ട്ട​പ്പാ​ത​യാ​ക്കി വൈ​ദ്യു​തീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ ഹു​ബ്ബ​ള്ളി മു​ത​ൽ സൗ​ൻ​ഷി വ​രെ 20 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​ര​ട്ടി​പ്പി​ക്ക​ൽ ബാ​ക്കി​യു​ള്ള​ത്.

Tags:    
News Summary - Vande bharat Express Train trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.