വ​ലേ​രി ആ​ഡം​സ് ടി.​സി.​എ​സ് വേ​ൾ​ഡ് 10 കെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

ബം​ഗ​ളൂ​രു: ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വി​സ​സ് വേ​ൾ​ഡ് 10 കെ ​മാ​ര​ത്ത​ൺ ബം​ഗ​ളൂ​രു പ​തി​നാ​റാ​മ​ത് പ​തി​പ്പി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ഡാം ​വ​ലേ​രി ആ​ഡം​സി​നെ തി​ര​ഞ്ഞെ​ടു​ത്തു. നാ​ലു ത​വ​ണ ലോ​ക ചാ​മ്പ്യ​നും ര​ണ്ടു​ത​വ​ണ ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വു​മാ​യ ഡാം ​വ​ലേ​രി ആ​ഡം​സ് ന്യൂ​സി​ല​ൻ​ഡി​ന്റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വ​നി​ത ഷോ​ട്ട്പു​ട്ട് താ​ര​മാ​ണ്.

അ​ഞ്ചു ത​വ​ണ ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത വ​ലേ​രി ര​ണ്ടു ത​വ​ണ സ്വ​ർ​ണ​വും (2008, 2012) ഒ​രു വെ​ള്ളി​യും (2016) ഒ​രു വെ​ങ്ക​ല​വും (2020) ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ ഗോ​ൾ​ഡ് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കു​ക​യെ​ന്ന റെ​ക്കോ​ഡും ഡാം ​വ​ലേ​രി​യു​ടെ പേ​രി​ലു​ണ്ട്. ഏ​പ്രി​ൽ 28നാ​ണ് ബം​ഗ​ളൂ​രു​വി​ൽ ടി.​സി.​എ​സ് വേ​ൾ​ഡ് 10 കെ ​മാ​ര​ത്ത​ൺ ന​ട​ക്കു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് https://tcsworld10k.procam.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - Valerie Adams TCS World 10K Brand Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.