ബാംഗ്ലൂർ കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രസിഡന്‍റ് സുനിൽതോമസ് ഉദ്ഘാടനം ചെയ്യുന്നു

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബംഗളൂരു: ബാംഗ്ലൂർ കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ നടന്നു. കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രസിഡന്‍റ് സുനിൽതോമസ് ഉദ്ഘാടനം ചെയ്തു. കെ.എം.സി സംസ്ഥാന പ്രസിഡന്‍റ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ഹിദുർമുഹമ്മദിന്‍റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

നവംബർ മാസത്തിൽ കെ.എം.സി സംസ്ഥാന കമ്മറ്റിയുടെ പുനഃസംഘടന നടത്തും. കെ.എം.സി കുടുംബ സംഗമവും കന്നഡ രാജ്യോത്സവവും നവംബറിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ അരുൺകുമാർ, മോണ്ടി മാത്യു, നന്ദകുമാർ കൂടത്തിൽ, ഡാനി ജോൺ, ജേക്കബ് മാത്യു, ഷാജി ജോർജ്, ഷാജിൽ കുമാർ, അഡ്വ. മാത്യു വർഗീസ്, സന്ദീപ് നായർ, അബ്ദുൽ ഗഫൂർ, നിമ്മി രവീന്ദ്രൻ, അഡ്വ . വിഷ്ണു നാരായണൻ, ഷാഹിൻ, അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Karnataka Malayali Congress Executive Meet Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.