യെലഹങ്ക ഡോ. ബി.ആർ അംബേദ്കർ ഭവനിൽ നടന്ന ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം
സോൺ ഓണാഘോഷം - ഓണോത്സവം 2026 മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
പ്രവാസി മലയാളികളുടെ ഒരുമ സമൂഹത്തിന് മാതൃക -മന്ത്രി ബിന്ദു കൃഷ്ണ
ബംഗളൂരു: പ്രവാസി മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഏവർക്കും മാതൃകയാണെന്നും ആവശ്യ ഘട്ടങ്ങളിൽ കേരളത്തിലേക്ക് ധാരാളം സാമൂഹ്യപ്രവർത്തനങ്ങൾ എത്തിക്കാൻ കേരള സമാജം അടക്കമുള്ള പ്രവാസി സംഘടനകൾക്ക് സാധിക്കുന്നത് ഇതിന് തെളിവാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോൺ ഓണാഘോഷം - ഓണോത്സവം 2026 യെലഹങ്ക ഡോ. ബി.ആർ അംബേദ്കർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സോൺ വൈസ് ചെയർമാൻ സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവെഷൻ സ്പീക്കർ പി.എം.എ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.
കസ്റ്റംസ് കമ്മിഷണർ പി. ഗോപകുമാർ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റെജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി പി.വി.എൻ ബാലകൃഷ്ണൻ, സോൺ കൺവീനർ പി.ആർ ഉണ്ണികൃഷ്ണൻ, പ്രോഗ്രം കൺവീനർ പി.ടി. മാധവൻ, ഫിനാൻസ് കൺവീനർ പ്രദീപ് കുമാർ, വനിതാ വിഭാഗം ചെയർപേർസൺ സുധാ സുധീർ, യുവജന വിഭാഗം ചെയർമാൻ രാഹുൽ രാജ് തുടങ്ങിയവർ സംബന്ധിച്ചു.
ബംഗളൂരു നോർത്ത് യൂനിവേഴ്സിറ്റി സിന്‍ഡിക്കെറ്റ് അംഗമായി നിയമിതയായ കൈരളി നികേതൻ ഗോൾഡൻ ജൂബിലി കോളജ് പ്രിൻസിപ്പൽ ഡോ. രാഗിത രാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.സമാജം കുടുംബഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഓണസദ്യ, പിന്നണി ഗായകൾ രാഹുൽ രാജിന്റെ നേതൃത്വത്തിൽ മെഗാ ഗാനമേള എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.