Representational Image
ബംഗളൂരു: സഹപാഠിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കും പിതാവിനുമെതിരെ പൊലീസ് കേസെടുത്തു.
കർണാടക നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് നടപടി. ചിത്രദുർഗ ജില്ലയിലെ ചല്ലകെരെ താലൂക്കിലെ പി.യു.സി കോളജിലാണ് സംഭവം.
തന്റെ മകനെ മറ്റൊരു മതത്തിൽപെട്ട സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലാണ് പരശുരാംപുര പൊലീസ് കേസെടുത്ത്. കുറച്ചുദിവസങ്ങളായി മകന്റെ പെരുമാറ്റത്തിലും മറ്റും പിതാവിന് സംശയം തോന്നുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടത്താനോ ഹൈന്ദവ വിശ്വാസപ്രകാരമുള്ള കാര്യങ്ങൾ ചെയ്യാനോ മകൻ തയാറായില്ലത്രേ. മൈസൂരു ദസറ ആേഘാഷങ്ങളിലും പങ്കെടുത്തില്ല.
പിന്നീട് പരിശോധിച്ചപ്പോൾ മകന്റെ ബാഗിൽനിന്ന് തൊപ്പിയും നമസ്കാരം നിർവഹിക്കുന്ന ഫോട്ടോകളും കിട്ടിയെന്നും പരാതിയിൽ പറയുന്നു.
സഹപാഠിയായ ഇതര മതവിശ്വാസിയും പിതാവുമാണ് തന്റെ മകനെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.
അന്വേഷണം നടക്കുന്നതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ചിത്രദുർഗ എസ്.പി ധർമേന്ദ്ര കുമാർ മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.