മലയാളികളുടെ കോൺഫിഡന്‍റ് ഗ്രൂപ്പ്

ബംഗളൂരു: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് കോൺഫിഡന്‍റ് ഗ്രൂപ്പ് മലയാളികള്‍ക്ക് സുപരിചിതം. ഇത് വമ്പിച്ച ജനപ്രീതിക്ക് കാരണമായി. വിജയികള്‍ക്ക് കോൺഫിഡന്‍റ് ഗ്രൂപ്പ് വില്ലകളും ഫ്ലാറ്റും സമ്മാനമായി നല്‍കിയിരുന്നു. കോൺഫിഡന്‍റ് ഗ്രൂപ്പ് ബിഗ് ബോസ് കന്നഡയുടെ പതിവ് പ്രധാന സ്പോൺസറായിരുന്നു. അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ ബിഗ് ബോസ് മലയാളത്തിലുമെത്തി. സുവർണ ടി.വി, സീ കന്നഡ എന്നിവയുൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ ചാനലുകളില്‍ ഒരുഡസനിലധികം ബിഗ് ബജറ്റ് റിയാലിറ്റി ഷോകൾ കോൺഫിഡന്‍റ് ഗ്രൂപ്പ് സ്പോൺസർ ചെയ്തിട്ടുണ്ട്. ഇതിനോടകം കോൺഫിഡന്‍റ് ഗ്രൂപ്പ് 165ലധികം പ്രോജക്ടുകൾ പൂര്‍ത്തീകരിച്ചിട്ടുണ്ട് .15,000ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കി. സിനിമ നിർമാണരംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. കാസനോവ, മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉൾപ്പെടെ മലയാളത്തിലും കന്നടയിലും നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തു. കായികരംഗത്ത് 2016 ഐ.സി.സി ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് (2013-14), ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകളെ കോൺഫിഡന്റ് ഗ്രൂപ്പ് സ്പോൺസർ ചെയ്തിരുന്നു. 2022-ൽ, ഗ്രൂപ്പ് ദുബൈ, സിംഗപ്പൂർ, ഇന്ത്യ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര ചലച്ചിത്ര അവാർഡ് പരിപാടികൾ സംഘടിപ്പിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ റോയി എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. 2025ൽ കേരളത്തിലും കർണാടകയിലുമായി 201 വിദ്യാര്‍ഥികൾക്ക് ഒരുകോടി രൂപ സാമ്പത്തികസഹായം നൽകുന്ന സ്‌കോളർഷിപ്പിന് അദ്ദേഹം പിന്തുണ നല്‍കി. കേരളത്തിലെ 100 നിർധനർക്ക് സൗജന്യ ഹൃദയശസ്ത്രക്രിയകൾ നടത്താനുള്ള കെ.എം.സി.സി യു.എ.ഇയുടെ പദ്ധതിയുടെ മുഖ്യ സ്പോൺസറായിരുന്നു. കൈവെച്ച എല്ലാ മേഖലയിലും സ്വന്തമായ ഒരിടം കണ്ടെത്തിയ റോയി എന്ന മനുഷ്യസ്നേഹി വിടപറയുമ്പോള്‍ നിരവധി ചോദ്യമുനകള്‍ പലയിടങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്നു. അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ ചുരുളഴിയുന്ന ദിവസത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്

Tags:    
News Summary - Malayalis confidant group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.